1 GBP = 103.12

ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചിരുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത് വയറു വേദനയെ തുടര്‍ന്നാണ് എന്ന് ആദ്യ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ.

ശ്രീജിത്തിനെ ആദ്യ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോ.ജോസ് സഖറിയാസിന്റേതാണ് വെളിപ്പെടുത്തല്‍. ശ്രീജിത്തിന് മൂത്ര തടസവും ഉണ്ടായിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം സ്കാൻ ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചിരുന്നുവെന്നു ഡോക്ടര്‍  പറഞ്ഞു. പോലീസ് കാർ ആദ്യം ശ്രീജിത്തിനെ എത്തിച്ചത് വരാപ്പുഴ മെഡിക്കൽ സെന്റർ എന്ന സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഒമ്പതാം തീയതിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുന്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more