1 GBP =
breaking news

ശ്രീജിത്തിന് മർദ്ദനമേറ്റത് ലോക്കപ്പിനുള്ളിൽ വച്ച്, ചിത്രം പുറത്ത്

ശ്രീജിത്തിന് മർദ്ദനമേറ്റത് ലോക്കപ്പിനുള്ളിൽ വച്ച്, ചിത്രം പുറത്ത്

കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്തിന് മർദ്ദനമേറ്റത് ലോക്കപ്പിൽ വച്ചായിരുന്നെന്നതിന്‌ പുതിയ തെളിവുകൾ പുറത്ത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം രാത്രി എടുത്ത ഫോട്ടോയാണ് ഇപ്പോൾ പുറത്ത് വന്നത്. ഈ ഫോട്ടോയിൽ ശ്രീജിത്തിന് മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. അതായത് കസ്റ്റഡിയിലെടുത്ത ആറാം തീയതി രാത്രി 11 മണിക്ക് ശേഷമോ,​ ഏഴിന് പുലർച്ചെയോ ആയിരിക്കാം ശ്രീജിത്തിന് മർദ്ദനമേറ്റതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഈ ചിത്രം കേസിൽ നിർണായക തെളിവാകും. ഏഴിന് പുലർച്ചെയാണ് ശ്രീജിത്തിന് വയറുവേദന അനുഭപ്പെട്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഒന്പതിന് വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു.

അതേസമയം,​ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ റൂറൽ എസ്.പിയുടെ കീഴിലുള്ള റൂറൽ ടൈഗർ ഫോഴ്‌സ് (ആർ.ടി.എഫ്) പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആർ.ടി.എഫാണ്. ഇവരുടെ മർദ്ദനമാണ് മരണകാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ടീം അംഗങ്ങളായ എം.എസ്. സുമേഷ്, ജിതിൻരാജ്, പി.പി. സന്തോഷ് കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more