1 GBP = 104.00
breaking news

ശ്രീജിത്തിന്റെ കസ്റ്റഡി ആളുമാറി തന്നെ, അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം

ശ്രീജിത്തിന്റെ കസ്റ്റഡി ആളുമാറി തന്നെ, അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം

കൊച്ചി: വരാപ്പുഴ വീടാക്രമണ കേസുമായി ബന്ധപ്പെട്ട് പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ആളുമാറി തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. വാസുദേവന്റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറൽ പൊലീസ് മേധാവി എ.വി.ജോർജിന്റെ സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്സ് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം വിലയിരുത്തി.

അതേസമയം ശ്രീജിത്തിന്റെ മരണവുമായി ബന്ധം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഏതെല്ലാം തരത്തിലുള്ള മർദ്ദനമാണ് ശ്രീജിത്തിനേറ്റത്,​ ഇതിൽ ഏതൊക്കെ മുറിവുകൾ മരണകാരണമായി എന്നൊക്കെയാവും മെഡിക്കൽ ബോർഡ് പരിശോധിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more