1 GBP = 104.18

സുധാകരൻ പാലായുടെ പിതാവ് മരണമടഞ്ഞു

സുധാകരൻ പാലായുടെ പിതാവ് മരണമടഞ്ഞു

എസ് എൻ ഡി പി യുകെയുടെ സ്ഥാപക പ്രവർത്തകനും നിരവധി സാമൂഹ്യ രംഗങ്ങളിൽ സജീവവുമായ ശ്രീ സുധാകരൻ പാലായുടെ പിതാവ് ശ്രീ വി കെ ശ്രീധരൻ വെട്ടത്തു (വെട്ടത്തു കുഞ്ഞു-84 ) ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മരണമടഞ്ഞു. സുമതി ശ്രീധരനാണ് ഭാര്യ.

പരേതന്റെ വിയോഗത്തിൽ എസ് എൻ ഡി പി യോഗം യുകെക്ക് വേണ്ടി പ്രസിഡന്റ് രാജേഷ് നടേപ്പള്ളി അനുശോചനം രേഖപ്പെടുത്തി.

സംസ്കാര സമയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more