1 GBP = 104.04
breaking news

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വിശ്വസിക്കാനാവില്ല; ശ്രീധരൻ പിള്ള

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വിശ്വസിക്കാനാവില്ല; ശ്രീധരൻ പിള്ള

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പുതിയ വെളിപ്പെടുത്തലുകൾ വിശ്വസിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻ പിള്ള. സോളാർ കമ്മീഷന് മുൻപിൽ തുറന്ന് പറയാത്ത കാര്യങ്ങൾ ഇപ്പോൾ പറയുന്നത് കഴുത്തിൽ കുരുക്ക് മുറുകുമെന്നുറപ്പായപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ സരിതയുടെ കത്ത് 21 പേജിൽ നിന്ന് 25 ആയതിന് പിന്നിൽ ഗണേഷ് കുമാറെന്ന് ഉമ്മൻ ചാണ്ടി മൊഴി നൽകിയിരുന്നു. കത്തിൽ നാലു പേജുകൾ ഗണേഷ്​​ കുമാറാണ്​ എഴുതിച്ചേർത്ത​ത് എന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പി എസ് ശ്രീധരൻ പിള്ള ഉമ്മൻ ചാണ്ടിക്കെതിരെ രംഗത്തെത്തിയത്.

സരിതാ നായർ എഴുതി എന്നവകാശപ്പെടുന്ന 21 പേജുള്ള കത്തി​ൽ നാലു പേജുകൾ അധികമായി എഴുതിച്ചേർത്തതാണ്​. ഇൗ പേജുകളിൽ യു.ഡി.എഫ്​ നേതാക്കൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നിൽ യു.ഡി.എഫ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ച ഗണേഷ്​ കുമാറും സരിതാ നായരും തമ്മിലുള്ള ഗൂഢാലോചനയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന്  പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മൻചാണ്ടി മജിസ്​ട്രേറ്റ്​ കോടതിയിൽ മൊഴി നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more