1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു അന്തരിച്ചു; സംസ്കാരം ഞായറാഴ്ച പാലാ ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതാവ് ഏലിക്കുട്ടി മാത്യു അന്തരിച്ചു; സംസ്കാരം ഞായറാഴ്ച പാലാ ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ വത്സല മാതാവ് സ്രാമ്പിക്കൽ ഏലിക്കുട്ടി മാത്യു( 89 ) അന്തരിച്ചു. സ്രാമ്പിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ്. പൂവരണി പൂവത്താനി മാപ്പലകയിൽ കുടുംബാംഗമാണ്. ഭൗതിക ശരീരം ശനിയാഴ്ച (12.11.2022) 4.30 ന് പാലാ ഉരുളികുന്നത്തുള്ള സഹോദരൻ സ്രാമ്പിക്കൽ ജിപ്സന്റെ ഭവനത്തിൽ എത്തിക്കുന്നതും, ഭവനത്തിലെ ശുശ്രൂഷകൾ ഞായറാഴ്ച (13.11.2022) ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിക്കുകയും തുടർന്ന് മൃത സംസ്കാര ശുശ്രൂഷകൾ ഉരുളികുന്നം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തപെടുന്നതുമാണ്.

മറ്റു മക്കൾ പരേതനായ മാത്യൂസ്, ജോൺസൺ, ഷാജി, ബിജു, ജിപ്സൺ. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുവാനായി മാതാവ് ഏലിക്കുട്ടി നേരത്തെ ബ്രിട്ടനിലെത്തിയിരുന്നു. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുവാനായി മാർ ജോസഫ് സ്രാമ്പിക്കൽ ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് തിരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്. ഫാ. തോമസ് വാലുമ്മേൽ (വികാരി സെന്റ് ജോർജ് പള്ളി ഉരുളികുന്നം – 9446126 556)

അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിൻ്റെ മാതാവിൻ്റെ  നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more