1 GBP = 103.21

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസിൻ്റെ ഭാര്യാ സഹോദരി സി. സിൽവി ജോസഫ് പുളിക്കൽ നിര്യാതയായി…

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസിൻ്റെ ഭാര്യാ സഹോദരി സി. സിൽവി ജോസഫ് പുളിക്കൽ നിര്യാതയായി…

മാഞ്ചസ്റ്റർ:- യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻ്റ് ജാക്സൻ തോമസിൻ്റെ ഭാര്യ സിജിയുടെ സഹോദരിയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, പ്രൊവിൻഷ്യലേറ്റ് വിജയവാഡയിലെ അംഗവുമായ സി. സിൽവി എഫ്.സി.സി (55)  ഇന്ന് നാട്ടിൽ നിര്യാതയായി. പരേത എറണാകുളം അതിരൂപത  എളമക്കര പുളിക്കൽ കുടുംബാംഗമാണ്. പരേതനായ പുളിയ്ക്കൽ ജോസഫിൻ്റേയും എൽസി ജോസഫിൻ്റേയും മകളാണ്. സഹോദരങ്ങൾ ഡെയ്സി വിജു (ഡൽഹി), സിജി ജാക്സൻ (യുകെ), ഫ്രാൻസീസ് പുളിയ്ക്കൽ (കൊച്ചി). സഹോദരി ഭർത്താക്കൻമാർ:- വിജു (ഡൽഹി), ജാക്സൻ തോമസ് (യുകെ),  ബിന്ദു ഫ്രാൻസീസ് സഹോദരൻ്റെ ഭാര്യയാണ്.


മൃതസംസ്കാരം നാളെ ഞായറാഴ്ച (19/07/20) വൈകുന്നേരം 4.30 ന് വിജയവാഡയിൽ നടക്കും.

സി. സിൽവിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സി. സിൽവിയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more