1 GBP = 103.89

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനായി സൂപ്പർ സ്ട്രെങ്ത് ക്യാമറയുമായി പോലീസ്; ഒരു മൈലിനപ്പറമുള്ള വാഹനങ്ങളും ക്യാമറയിൽ കുടുങ്ങും

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനായി സൂപ്പർ സ്ട്രെങ്ത് ക്യാമറയുമായി പോലീസ്; ഒരു മൈലിനപ്പറമുള്ള വാഹനങ്ങളും ക്യാമറയിൽ കുടുങ്ങും

ഗ്ലോസ്റ്റെർഷെയർ: മൊബൈൽ ഫോൺ ഉപയോഗം മൂലമുള്ള വാഹനാപകടങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യയുമായി പോലീസ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നവരെ പിടികൂടാനായി സൂപ്പർ സ്ട്രെങ്ത് ക്യാമറകളുമായി പോലീസ് നിരത്തുകളിലെത്തി. ഏകദേശം ഒരു മൈലിനപ്പറമുള്ള വാഹനങ്ങളിലെ ദൃശ്യങ്ങൾ പോലും വ്യക്തതയോടെ പതിയുന്ന സൂപ്പർ സ്ട്രെങ്ത് ക്യാമറകളാണ് പോലീസ് ഉപയോഗിക്കുന്നത്.

പുതിയ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തീകരിച്ചതായി ഗ്ലോസ്റ്റെര്ഷെയര് പോലീസ് ആൻഡ് ക്രൈം കമ്മീഷണർ മാർട്ടിൻ സൂരി പറഞ്ഞു. ഒരു മൈലിനപ്പറമുള്ള ദൃശ്യങ്ങൾ പോലും വളരെ കൃത്യതയോടെയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടമെന്ന നിലയിൽ ഗ്ലോസ്റ്റെർഷെയറിലെ എ 417 എ 419 റൂട്ടുകളിൽ പദ്ധതി നടപ്പാക്കും. ദിവസം 35,000 ത്തോളം വാഹനങ്ങൾ കടന്നു പോകുന്ന ഈ റൂട്ട് അപകട സാധ്യത കൂടിയ മേഖലയുമാണ്. തുടർന്ന് ഈ മേഖലയിലെ എം 4 എം5 മോട്ടോർവേകളിലും പദ്ധതി നടപ്പിൽ വരുത്തും.

പദ്ധതി വിജയകരമാകുന്നതോടെ രാജ്യമാകമാനം നടപ്പിൽ വരുത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്. മൊബൈൽ ഫോൺ മൂലമുള്ള വാഹനാപകടങ്ങൾ പരമാവധി ഒഴിവാക്കാൻ ഇത് വഴി സാധിക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more