1 GBP = 104.19
breaking news

ബ്രിട്ടന്റെ സമുദ്രാതിർത്തി കടന്നെത്തിയ എണ്ണടാങ്കറിലെ മണിക്കൂറുകൾ നീണ്ട ബന്ദി നാടകത്തിന് അവസാനം; സുരക്ഷാസേന കപ്പലിനെയും ജീവനക്കാരെയും മോചിപ്പിച്ചത് മിനിറ്റുകൾക്കുള്ളിൽ

ബ്രിട്ടന്റെ സമുദ്രാതിർത്തി കടന്നെത്തിയ എണ്ണടാങ്കറിലെ മണിക്കൂറുകൾ നീണ്ട ബന്ദി നാടകത്തിന് അവസാനം; സുരക്ഷാസേന കപ്പലിനെയും ജീവനക്കാരെയും മോചിപ്പിച്ചത് മിനിറ്റുകൾക്കുള്ളിൽ

ലണ്ടൻ: ബ്രിട്ടന്റെ സമുദ്രാതിർത്തി കടന്ന് സതാംപ്ടൺ തുറമുഖത്തേക്ക് വരുകയായിരുന്ന ഓയിൽ ടാങ്കറാണ് ഐൽ ഓഫ് വൈറ്റിൽ നങ്കൂരമിട്ടത്. തുടർന്ന് സംശയാസ്പദമായ സാഹചര്യം ഉണ്ടായതിനെത്തുടർന്നാണ് പോർട്ട് അതോറിറ്റി അധികൃതർ കപ്പലിനെ ശ്രദ്ധിച്ച് തുടങ്ങിയത്. ഇതിനിടയിൽ ക്യാപ്റ്റന്റെ മെയ് ഡേ സന്ദേശവും എത്തിയതോടെ സുരക്ഷാ സന്നാഹങ്ങളും ജാഗരൂകരായി.

രാവിലെ 10.30 ന് സതാംപ്ടണിലെത്താനിരുന്ന നേവ് ആൻഡ്രോമിഡ എന്ന ലൈബീരിയൻ രജിസ്റ്റർ ചെയ്ത ഓയിൽ ടാങ്കറിനെ നിരീക്ഷിക്കാനെത്തിയ സുരക്ഷാ സേനയുടെ ബോട്ടുകളും ഹെലികോപ്റ്ററുകളും ഏഴംഗ നൈജീരിയൻ സംഘം ഹൈജാക്ക് ചെയ്തതാണെന്ന് സുരക്ഷാ സേന മനസ്സിലാക്കിയിരുന്നു. കപ്പലിലെ മുഴുവൻ ജീവനക്കാരെയും സംഘം ബന്ദികളാക്കിയിരുന്നു. ഇവരെ കോഫി റൂമിൽ പൂട്ടിയിട്ടിരുന്നു.

പത്ത് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ പോലീസിന്റെ അഭ്യർത്ഥനയെത്തുടർന്ന് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും
സുരക്ഷാസേനക്ക് നടപടികൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകി. തുടർന്ന് പതിനാറു പേരടങ്ങുന്ന സ്‌പെഷ്യൽ ബോട്ട് സർവീസ് ടീമംഗങ്ങൾ ബോട്ടുകൾ വഴിയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ചും സാഹസികമായി കപ്പിലിലിറങ്ങി സംഘത്തെ കീഴ്‌പ്പെടുത്തി. ഏഴു മിനിട്ടിനുള്ളിലാണ് സംഘം ദൗത്യം പൂർത്തിയാക്കിയത്. ആവശ്യമെങ്കിൽ നേവിയുടെ എച്ച് എം എസ് റിച്ച്മണ്ട് വിമാനവാഹിനിയും തയ്യാറാക്കി നിറുത്തിയിരുന്നു.

ടാങ്കറിലെ 22 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഹാംപ്ഷയർ പോലീസ് പിന്നീട് പറഞ്ഞു. സായുധ സേന കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more