1 GBP = 103.12

ഭാവഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യം വിടവാങ്ങി….

ഭാവഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യം വിടവാങ്ങി….

പ്രശസ്ത സംഗീതഞ്ജനും ബഹുമുഖ പ്രതിഭയുമായ എസ്.പി ബാലസുബ്രഹ്മണ്യൻ (74) സംഗീത ലോകത്ത് നിന്നും വിടവാങ്ങി. ഉച്ചയ്ക്ക് 1.04 ന് ചെന്നൈയിലെ എം.ജി.എം ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഓഗസ്റ്റ് 5 ന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്.പി ബി യ്ക്ക് സെപ്റ്റംബർ 7 ന്  കോവിഡ് മുക്തമായെങ്കിലും ആന്തരികാവയവങ്ങൾക്ക് ഉണ്ടായ തകർച്ചയാണ് മരണകാരണം.

ആന്ധ്രയിൽ നെല്ലൂരിൽ ജനിച്ച എസ്.പി.ബിയുടെ 54 വർഷത്തെ സംഗീത സപര്യയ്ക്ക് അവസാനമായി. രാജ്യം പത്മഭൂഷണും പത്മശ്രീയും നൽകി ആദരിച്ചു. യേശുദാസിന് ശേഷം എറ്റവും കൂടുതൽ ദേശീയ അവാർഡ് കരസ്ഥമാക്കിയത് എസ്.പി.ബിയാണ്. വിവിധ ഭാഷകളിലായി ദേശീയ പുരസ്കാരങ്ങൾ, 25 സംസ്ഥാന പുരസ്കാരങ്ങൾ.

നാൽപതിനായിരം ഗാനങ്ങൾ 14 പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലുമായി പാടിയത്. ഇത് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹത്തിന് പേര് എഴുതിച്ചേർത്തു. 24 മണിക്കൂറിനുള്ളിൽ 17 ഗാനങ്ങൾ പാടി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഗായകന് പുറമെ നടൻ, സംവിധായകൻ, ഡബ്ബിംഗ് ആർടിസ്റ്റ് തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു.

എസ്.പി.ബി.എസ്.പി ബാലസുബ്രഹ്മണ്യൻ എന്ന അതുല്യ പ്രതിഭയ്ക്ക് യുക്മയുടേയും യുക്മ ന്യൂസിൻ്റേയും ആരാഞ്ജലികൾ!!!

റെക്കോർഡുകളുടെ രാജാവ്; എസ്പിബിയുടെ പേരിലുള്ളത് ഗിന്നസ് റെക്കോർഡ് അടക്കം നിരവധി അംഗീകാരങ്ങൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more