1 GBP = 103.75

രുചികരമായ സ്പാനീഷ് ഓംലെറ്റ്!

രുചികരമായ സ്പാനീഷ് ഓംലെറ്റ്!

സണ്ണിമോൻ പി. മത്തായി

സ്പാനീഷ് ഓംലെറ്റ്: എല്ലാവർക്കും വളെരെ വേഗത്തിൽ തയ്യാർ അക്കാൻ പറ്റൂന്ന ലളീത വീഭവംമാണ് സ്പാനീഷ് ഓംലെറ്റ് .

ചേരൂവകൾ:

മുട്ട- 5 എണ്ണം

പൊട്ടറ്റോ -200 ഗ്രാം (ചെറിയ കനത്തില്‍ വട്ടത്തില്‍ അരിഞ്ഞത്)

സബോള -1 എണ്ണം (വളരെ ചെറുതായി അരിഞ്ഞത് )

കുരുമുളക് പൊടി -1/ 2 ടീസ്പൂണ്‍

ഓയില്‍ -30 എം.എല്‍

ഉപ്പ് ആവശ്യത്തിന്

സാലഡ് ലീവ്സ് -ഗാര്‍ണിഷിന് (2-3 തണ്ട് )

പാചകം ചെയ്യുന്ന വിധം:

പൊട്ടറ്റോ കഴുകി തൊലി കളഞ്ഞു വളരെ ചെറിയ കനത്തില്‍ വട്ടത്തില്‍ അരിഞ്ഞെടുക്കുക സബോളയും വളരെ ചെറുതായി അരിഞ്ഞു വെയ്ക്കുക. ഒരു വലിപ്പമുള്ള സോസ് പാനില്‍ ഓയില്‍ ചൂടാക്കി പൊട്ടറ്റോയും സബോളയും കുക്ക് ചെയ്‌തെടുക്കുക. കുക്ക് ആകുന്ന സമയത്ത് മുട്ട പൊട്ടിച്ചു ഒരു മിക്‌സിങ്ങ് ബൗളിലേയ്ക്ക് ഒഴിച്ച് കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചു വയ്ക്കുക. പൊട്ടറ്റോയും സബോളയും കുക്ക് ആയിക്കഴിയുമ്പോള്‍ അടിച്ചു വച്ചിരിക്കുന്ന മുട്ടയില്‍ ചേര്‍ത്ത് വീണ്ടും സോസ് പാന്‍ ചൂടാക്കി അതിലേക്കു ഒഴിച്ച് വളരെ ചെറിയ തീയില്‍ കുക്ക് ചെയ്യുക മുട്ട കുക്ക് ആയി പൊങ്ങി വരുമ്പോള്‍ മറിച്ചിട്ട് അടുത്ത സൈഡും കൂടി കുക്ക് ചെയ്ത് ഒരു സെര്‍വിങ് പ്ലേറ്റിലേക്ക് മാറ്റി ചെറിടോമാറ്റോയും സാലഡ് ലീവ്സും കൊണ്ടലങ്കരിച്ചു ചൂടോടെ സെര്‍വ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more