1 GBP = 103.91

കനേഡിയൻ സ്നോബേർഡ്സ് ജെറ്റ് ജനവാസ കേന്ദ്രത്തിൽ തകർന്ന് വീണ് ഒരാൾ മരിച്ചു

കനേഡിയൻ സ്നോബേർഡ്സ് ജെറ്റ് ജനവാസ കേന്ദ്രത്തിൽ തകർന്ന് വീണ് ഒരാൾ മരിച്ചു

ഒട്ടാവ; യുദ്ധവിമാനം പരിശീലനത്തിനു പറന്നുയർന്ന് തകർന്നു, റോയല്‍ കനേഡിയന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് ഒരാള്‍ കൊല്ലപ്പെട്ടു,, ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സ് വിമാനത്താവളത്തിനടുത്താണ് ദുരന്തമുണ്ടായത്,, ജെറ്റ് വിമാനമാണ് പതിവു പരിശീലനത്തിനിടെ തകര്‍ന്നത്. ‘ സിഎഫ് സ്‌നോബോര്‍ഡ് വിഭാഗത്തിലെ മികച്ച വൈമാനികനെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് കുറിച്ചു

കൂടാതെ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സൈനികന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്,, സൈനികരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് പങ്കുചേരുന്നു’ അനുശോചന സന്ദേശം അറിയിച്ചുകൊണ്ട് റോയല്‍ കനേഡിയന്‍ എയര്‍ ഫോഴ്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

എന്നാൽ രാജ്യത്തെ വലം വെക്കുന്ന പതിവു പരിശീലനത്തിനായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം നിലംപതിക്കുകയായിരുന്നുവെന്ന് റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു,, ഒരു വീടിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്,, വീടിനകത്ത് ആളുകളുണ്ടാകാതിരുന്നത് വലിയൊരു ദുരന്തമായി മാറിയില്ല,, ഉയര്‍ന്നുപൊങ്ങി ഉടന്‍ തലകീഴായി തിരിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സൈനികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more