1 GBP = 103.95

ട്രംപ് ഭരണകൂടം അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്വകാര്യവല്‍ക്കരിക്കുന്നു

ട്രംപ് ഭരണകൂടം അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്വകാര്യവല്‍ക്കരിക്കുന്നു

വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം അന്താരാഷ്ട്ര ബഹിരാകാശനിലയം സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബഹിരാകാശ നിലയത്തെ ഒരു വാണിജ്യസ്ഥാപനമാക്കി മാറ്റാനാണ് ട്രംപിന്റെ പുതിയ പദ്ധതി. നാസയുടെ രേഖകളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബഹിരകാശനിലയത്തിനായി ഇനി പണം മുടക്കേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനം. എന്നാല്‍, നിലയം അടച്ചുപൂട്ടാനും പദ്ധതിയില്ല. ഇയൊരു സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. 2024ന് ശേഷമാവും ഇതിനുള്ള നീക്കങ്ങളുമായി യു.എസ് സര്‍ക്കാര്‍ മുന്നോട്ട് പോവുക.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് നല്‍കുന്ന നേരിട്ടുള്ള സര്‍ക്കാര്‍ പിന്തുണ ഇല്ലാതാക്കും. അടുത്ത ഏഴ് വര്‍ഷത്തേക്ക് കൂടി ബഹിരാകാശനിലയത്തിന് ധനസഹായം അമേരിക്ക തുടരുമെന്നും നാസയുടെ രേഖകള്‍ പറയുന്നു. ബഹിരാകാശനിലയത്തിനായി 150 മില്യണ്‍ ഡോളര്‍ അമേരിക്ക ചെലവഴിച്ചിരുന്നു.

അതേ സമയം, ബഹിരാകാശനിലയത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more