1 GBP = 103.12

എസ്​.പി.ബിയുടെ ആരോഗ്യസ്​ഥിതിയിൽ പുരോഗതി; ശ്വാസകോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെ​െട്ടന്ന്​ മകൻ

എസ്​.പി.ബിയുടെ ആരോഗ്യസ്​ഥിതിയിൽ പുരോഗതി; ശ്വാസകോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെ​െട്ടന്ന്​ മകൻ

എസ്​.പി ബാലസുബ്രഹ്മണ്യത്തി​െൻറ ആരോഗ്യസ്​ഥിതി മെച്ചപ്പെടുന്നതായി മകൻ എസ്​.പി.ചരൺ. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ്​ അദ്ദേഹം പുതിയ വിവരങ്ങൾ പങ്കുവച്ചത്​. പിതാവി​െൻറ ആരോഗ്യസ്​ഥിതിയിൽ വളരെയധികം പുരോഗതി ഉണ്ടായെന്ന്​ അദ്ദേഹം പറഞ്ഞു. 

‘അച്ഛ​െൻറ ശ്വാസകോശം ഏറെ മെച്ചപ്പെട്ടു. ഇത്​ എക്സ്റേകളിൽ വ്യക്​തമാണ്​. ഫിസിയോതെറാപ്പിയും കാര്യക്ഷമമായി നടക്കുന്നുണ്ട്​. ഇപ്പോൾ 15-20 മിനിറ്റ് ഇരിക്കാൻ അദ്ദേഹത്തിന് കഴിയും. ഖര ഭക്ഷണം കൊടുക്കാനുള്ള തീരുമാനത്തിലാണ്​ മെഡിക്കൽ സ്​റ്റാഫ്​. എല്ലാം നന്നായി വരുമെന്ന്​ പ്രതീക്ഷിക്കുന്നു’-അദ്ദേഹം പറഞ്ഞു.

എസ്‌പി‌ബിയുടെ ആരാധകർക്കും പിന്തുച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് സംവിധായകൻ കൂടിയായ ചരൺ വീഡിയോ അവസാനിപ്പിച്ചത്. അദ്ദേഹത്തിനായി പ്രാർഥിക്കുന്നത് തുടരണമെന്നും മകൻ ആവശ്യ​െപ്പട്ടു.ഓഗസ്റ്റ് ആദ്യ വാരം കോവിഡ് -19 ബാധിച്ച്​ ആരോഗ്യനില വഷളായതിനെത്തുടർന്ന് എസ്​.പി.ബിയെ എം‌ജി‌എം ഹെൽത്ത് കെയറിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more