1 GBP = 103.90

പറക്കുന്നതിനിടയിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ച് ജനാല തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരി കൊല്ലപ്പെട്ടു; തലനാരിഴക്ക് രക്ഷപ്പെട്ടത് മറ്റ് 142 യാത്രക്കാരും ജീവനക്കാരും

പറക്കുന്നതിനിടയിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ച് ജനാല തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരി കൊല്ലപ്പെട്ടു; തലനാരിഴക്ക് രക്ഷപ്പെട്ടത് മറ്റ് 142 യാത്രക്കാരും ജീവനക്കാരും

ഡാളസ്: ന്യൂ യോർക്കിലെ ലാ ഗാർഡിയൻ വിമാനത്താവളത്തിൽ നിന്ന് ഡാളസിലേക്ക് യാത്ര തിരിച്ച സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ 1380 വിമാനത്തിന്റെ എഞ്ചിനാണ് പറക്കുന്നതിനിടയിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ മെറ്റൽ ഭാഗങ്ങൾ വന്നിടിച്ച് വിമാനത്തിന്റെ ജനാല തകർന്നു. ജനാലക്കരികിൽ ഇരിക്കുകയായിരുന്ന ജെന്നിഫർ റിയോർഡൺ(43) എന്ന യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. ജനാല തകർന്ന് ഉയർന്ന വായു സമ്മർദ്ദത്താൽ ജെന്നിഫർ ജനാല വഴി പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. എന്നാൽ മറ്റ് യാത്രക്കാർ ഇവരെ അകത്തേക്ക് വലിച്ചിടുകയായിരുന്നു. പക്ഷെ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടു കുട്ടികളുടെ മാതാവായ ജെന്നിഫർ മെക്സിക്കോയിലെ വെൽസ് ഫാർഗോ ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്.

അപകടത്തിൽ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ഏഴുപേർക്ക് നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് വിമാനം അടിയന്തിരമായി ഫിലാഡൽഫിയ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 – 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 32500 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു എഞ്ചിൻ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ ആടിയുലഞ്ഞ വിമാനം ഏതുനിമിഷവും തകരാമെന്ന നിലയിലായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ജീവനക്കാരുടെയും പൈലറ്റുമാരുടെയും മനോസാന്നിധ്യവും ധൈര്യവും യാത്രക്കാർക്കും തുണയായെന്ന് അവർ പറയുന്നു. ഇന്നലെ 11.27 ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.

143 യാത്രക്കാരുമായി തിരിച്ച യാത്രാവിമാനത്തിന് മറ്റ്‌ സുരക്ഷാ വീഴ്ചകളൊന്നും യാത്രക്ക് മുമ്പുള്ള പരിശോധനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബോയിങ് 737 -700 ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നവയാണ്. സൗത്ത് വെസ്റ്റിന് മാത്രം ഇതേ ശ്രേണിയിലുള്ളവ അഞ്ഞൂറിലധികമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more