1 GBP = 103.92

സൗത്ത് എൻഡ് തിരുന്നാളിന് മോഡി കൂട്ടി മിഷൻ ലീഗിന്റെയും സവിയോ ഫ്രണ്ട്സിന്റെയും സ്റ്റാൾ

സൗത്ത് എൻഡ് തിരുന്നാളിന് മോഡി കൂട്ടി മിഷൻ ലീഗിന്റെയും സവിയോ ഫ്രണ്ട്സിന്റെയും സ്റ്റാൾ
 സെന്റ് അൽഫോൻസാ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്തിന്ന്‌ശേഷം 2009 മുതൽ സൗത്ത് എൻഡ് സീറോ മലബാർ സെന്ററിൽ ആഘോഷ പൂർവം കൊണ്ടാടുന്ന തിരുനാൾ മാമാങ്കത്തിന് കൊഴുപ്പേകി ചെറുപുഷ്പം മിഷൻ ലീഗിന്റെയും സവിയോ ഫ്രണ്ട്സിന്റെയും സ്റ്റാൾ പ്രവർത്ഥിക്കുന്നതായിരിക്കും.
കഴിഞ്ഞ ഒരു വർഷമായി വിവിധ പ്രവർത്തനങ്ങളുമായി മുന്നേറുന്ന മിഷൻ ലീഗിന്റെ ആനിമേറ്ററായി ഷൻസി വിവേരയും പ്രസിഡന്റ് ആയി രോഹൻ ജോസും സെക്രട്ടറി ആയി അന്റോണിയോ ജോയിയും പ്രവർത്തിക്കുന്നു.സാവിയോ ഫ്രണ്ട്സിന്റെ ആനിമേറ്ററായി സിമി സെബാസ്റ്റിനും പ്രസിഡന്റ് ആയി നേവിൻ നൈസ് സെക്രട്ടറി ആയി ആൻ ജ ലിൻ ആചാണ്ടിലും പ്രവർത്തിക്കുന്നു.
സൗതൻഡ്‌ ഹാർപ്പിന് വേണ്ടി നടത്തിയ ഫുഡ് ബാങ്ക് കളക്ഷനും കുട്ടികൾക്ക് ആയുള്ള വിവിധ ആക്ടിവിട്ടികളും സൗത്തേണ്ടിലെ മിഷൻ ലീഗിനെയും സാവിയോ ഫ്രണ്ട്സിനേയും സവിശേഷ മാക്കുന്നു.സീറോ മലബാർ എപ ർ ക്കിയിൽ കുട്ടികളുടെ വർഷം ആചരിക്കുമ്പോൾ കൂടുതൽ പ്രവർത്തനവുമായി സൗത് എൻഡ് മിഷൻ ലീഗും സാവിയോ ഫ്രണ്ട്സും മുന്നോട്ടു പോകുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more