1 GBP = 103.81

ഇന്ത്യക്ക്​ 60 റൺസ്​ തോൽവി; പരമ്പര ഇംഗ്ലണ്ടിന്​

ഇന്ത്യക്ക്​ 60 റൺസ്​ തോൽവി; പരമ്പര ഇംഗ്ലണ്ടിന്​

സതാംപ്​ടൺ: തുടരൻ പരമ്പരകളുടെ വിജയാവേശത്തിൽ ഇംഗ്ലീഷ്​ മണ്ണിലും വിജയക്കൊടി പാറിക്കാനിറങ്ങിയ ഇന്ത്യൻ പുലികൾക്ക് ഇംഗ്ലണ്ടിനെതിരെ പരമ്പര നഷ്​ടം​. നാലാം ടെസ്​റ്റി​​​​​​​െൻറ നാലാം ദിനം ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യൻ ബാറ്റിങ്ങ് തകർന്നടിഞ്ഞു.   245 റൺസ്​ വിജയലക്ഷ്യത്തിലേക്ക്​ നീങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട്​ 184 റൺസിന്​ പുറത്താക്കുകയായിരുന്നു. ജയ​ത്തോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ടി​​െൻറ വെന്നിക്കൊടി (3-1). ഫലം അപ്രസക്തമായ അവസാന മത്സരം ഏഴിന്​ കെന്നിങ്​ടൺ ഒാവലിൽ നടക്കും. സ്​കോർ: ഇംഗ്ലണ്ട്​: 246, 271. ഇന്ത്യ: 273, 184.

മുഇൗൻ അലിയുടെ നേതൃത്വത്തിലുള്ള സ്​പിന്ന​ും സ്​റ്റോക്​സി​​െൻറയും ആൻഡേഴ്​സണി​​െൻറയും പേസിനും മുന്നിൽ ബാറ്റുപിടിക്കാനാവാതെ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ വിയർക്കുകയായിരുന്നു നാലാം ദിനം. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും അജിൻക്യ രഹാനെയും നാലാം വിക്കറ്റിൽ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടിൽ ഇന്ത്യൻ ക്യാമ്പ്​ വിജയം സ്വപ്​നം​കണ്ടെങ്കിലും ക്യാപ്​റ്റൻ മടങ്ങിയതോടെ തോൽവി വന്നെത്തി.

എട്ടിന്​ 260 എന്നനിലയിൽ കളി തുടർന്ന നാലാം ദിനം ഇംഗ്ലണ്ടിനെ 13 റൺസ്​ കൂട്ടിച്ചേർത്തപ്പേ​ാഴേക്കും ഇന്ത്യ പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക്​ 245 റൺസ്​ വിജയലക്ഷ്യമായി. രണ്ടാം ഇന്നിങ്​സിനിറങ്ങിയ സന്ദർശകർക്ക്​ പക്ഷേ, 22 റൺസിനിടെ ശിഖർ ധവാനെയും (17) ലോകേഷ്​ രാഹുലിനെയും (0) ചേതേശ്വർ പുജാരയെയും (5) നഷ്​ടമായതോടെ വമ്പൻ തോൽവി മണത്തു. രഹാനെയും കോഹ്​ലിയും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 101 റൺസി​​െൻറ പാർട്​ണർഷിപ്പിൽ​ ഇന്ത്യൻ ക്യാമ്പിൽ​ വീണ്ടും പ്രതീക്ഷ തളിർത്തു. പക്ഷേ, കോഹ്​ലി (58) അർധസെഞ്ച്വറി തികച്ച്​ മടങ്ങിയതോടെ സന്ദർശകർ ഒരിക്കൽക്കൂടി ​േതാൽവിയിലേക്ക്​ അടുത്തു. ഹാർദിക്​ പാണ്ഡ്യ ​(0) വന്നപോലെ മടങ്ങി. പന്തും (18) അശ്വിനും (25) ആഞ്ഞുവീശിയത്​ മിച്ചമായി എന്നുമാത്രം ആശ്വസിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more