1 GBP = 103.87

സതാംപ്റ്റൺ  റീജിയണൽ ബൈബിൾ കൺവെൻഷൻ ജൂൺ  പതിനെട്ടിന്

സതാംപ്റ്റൺ  റീജിയണൽ ബൈബിൾ കൺവെൻഷൻ ജൂൺ  പതിനെട്ടിന്

ഷൈമോൻ തോട്ടുങ്കൽ 

സതാംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സതാംപ്ടൺ റീജിയണൽ ബൈബിൾ കൺവെൻഷൻ ജൂൺ 18  ശനിയാഴ്ച രാവിലെ ഒൻപത് മുതൽ നാലര വരെ പോര്ടസ്‌മൗത്തിൽ വച്ച് നടക്കും. പ്രശസ്ത വചന പ്രഘോഷക സി.ആൻ മരിയ എസ്. എച്ച് കൺവെൻഷന് നേതൃത്വം നൽകും. വിശുദ്ധ കുർബാനയും, വിശുദ്ധ കുമ്പസാരവും ദിവ്യകാരുണ്യ ആരാധനയും കൺവെൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

കൺവെൻഷനിൽ പങ്കെടുക്കുവാനും, സ്വയം സമർപ്പിച്ച്  ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  സതാംപ്ടൺ റീജിയണൽ ഇവാഞ്ചലൈസേഷൻ കോഡിനേറ്റർ ഫാ. ജോസ് അന്ത്യാളം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more