1 GBP =
breaking news

സ്ഥിരതയാർന്ന പ്രകടനവുമായി കരുത്ത് തെളിയിച്ച സൗത്ത് വെസ്റ്റ് റീജിയൺ ഒരിക്കൽ കൂടി യുക്മ ദേശീയ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് കിരീടത്തിൽ മുത്തമിട്ടു….

സ്ഥിരതയാർന്ന പ്രകടനവുമായി കരുത്ത് തെളിയിച്ച സൗത്ത് വെസ്റ്റ് റീജിയൺ ഒരിക്കൽ കൂടി യുക്മ ദേശീയ കലാമേളയിൽ ഫസ്റ്റ് റണ്ണർ അപ്പ് കിരീടത്തിൽ മുത്തമിട്ടു….

യുക്മ ദേശീയ കലാമേളയിൽ ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടുതവണ മുത്തമിട്ടവരാണ് സൗത്ത്കാർ. സംയുക്ത “സൗത്ത് ഈസ്റ്റ് – സൗത്ത് വെസ്റ്റ്” റീജിയൺ ആയിരുന്നു ആദ്യ രണ്ട് ദേശീയ കലാമേള ജേതാക്കൾ. റീജിയൺ വിഭജിച്ചതിനുശേഷം നടന്ന ആദ്യ ദേശീയ കലാമേളയിൽ, വിഭജനത്തിനും തങ്ങളുടെ കരുത്തു ചോർത്തിക്കളയാൻ കഴിഞ്ഞിട്ടില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സൗത്തിലെ കറുത്ത കുതിരകളായി സൗത്ത് വെസ്റ്റ് റീജിയൺ, ചാമ്പ്യൻമാരായ ഈസ്റ്റ് ആംഗ്ലിയ റീജിയണും, ഹാട്രിക് പ്രതീക്ഷകളുമായെത്തി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന മിഡ്‌ലാൻഡ്‌സ് റീജിയന്റെയും പിന്നിൽ മൂന്നാമതായി ഫിനിഷ് ചെയ്തു. ദേശീയ തലത്തിൽ ആ വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രണ്ടാമത്തെ അസോസിയേഷനായി സൗത്ത് വെസ്റ്റിലെ സാലിസ്‌ബറി മലയാളി അസോസിയേഷൻ മാറിയപ്പോൾ സൗത്ത് വെസ്റ്റ് റീജിയനിലെതന്നെ ഗ്ലോസ്റ്റർഷെയർ മലയാളീ അസോസിയേഷൻ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ അസ്സോസിയേഷനായി.

ഇത് ചരിത്രം…….. ചരിത്രം ആവർത്തിക്കുക എന്നത് വീരോചിതമാണ്………… പ്രതിഭാത്മകമാണ്. 2014 ലെ ലെസ്റ്റർ കലാമേളയിൽ നിന്നും മൂന്നുവർഷം മുന്നേറി 2017 ൽ ഹെയർഫീൽഡിൽ എത്തിയപ്പോൾ സൗത്ത് വെസ്റ്റിന്റെ യാഗാശ്വം മൂന്നാം സ്ഥാനത്തുനിന്ന് മുന്നേറി ഫസ്റ്റ് റണ്ണർ ആപ്പ് ആകുന്ന കാഴ്ചയാണ് നാം കണ്ടത്. ഗ്ലോസ്റ്റർഷെയർ അസോസിയേഷൻ അസ്സോസിയേഷനുകളിലെ ചാമ്പ്യൻ പട്ടം നേടികൊണ്ട് സൗത്ത് വെസ്റ്റിന്റെ വിജയക്കുതിപ്പിന് ആക്കം കൂട്ടുകയും ചെയ്തു.

ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന് പുറമെ എയിൽസ്ബറി മലയാളി അസോസിയേഷൻ, വിൽഷെയർ മലയാളി അസോസിയേഷൻ, ഓക്‌സ്മാസ്, സാലിസ്ബറി മലയാളി അസോസിയേഷൻ എന്നിവർ ദേശീയ കലാമേളയിൽ സൗത്ത് വെസ്റ്റ് റീജിയണുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു പോയിന്റുകൾ വാരിക്കൂട്ടി. യുക്മയിലെ നവാഗതയായ “ഒരുമ” ബെരിൻസ്‌ഫീൽഡ് സൗത്ത് വെസ്റ്റ് രീജിയനെ പ്രതിനിധീകരിച്ചു ദേശീയ കലാമേളയിൽ അങ്കം കുറിച്ചെങ്കിലും കന്നിയങ്കത്തിൽ പോയിന്റുകൾ നേടാനായില്ല.

ഇതൊരു ടീം വർക്കിന്റെ വിജയമാണ്. പ്രസിഡന്റ് വർഗീസ് ചെറിയാന്റെയും, സെക്രട്ടറി പദ്മരാജന്റെയും നേതൃത്വത്തിലുള്ള ശക്തമായ റീജിയണൽ ടീമിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്റെ വിജയമാണിത്. ദേശീയതലത്തിൽ ആദ്യമായി, റീജിയണൽ കലാമേളയ്ക്ക് ഒരാഴ്ചമുന്പ്തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും, രജിസ്ട്രേഷനോടൊപ്പം രജിസ്‌ട്രേഷൻ ഫീസ് കൃത്യമായി അക്കൗണ്ടിൽ എത്തിഎന്ന് ഉറപ്പുവരുത്തുകയും ചെയ്യാൻ കഴിഞ്ഞ ഒരേഒരു റീജിയൺ സൗത്ത് വെസ്റ്റ് ആണ്. മറ്റ് റീജിയനുകൾക്കു സൗത്ത് വെസ്റ്റിന്റെ ഈ നേട്ടം അനുകരണീയമാണ്.

ദേശീയ വൈസ് പ്രസിഡന്റ് സുജു ജോസഫ്, മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, നാഷണൽ കമ്മറ്റി അംഗം ഡോക്റ്റർ ബിജു പെരിങ്ങത്തറ, യുക്മ കേരളാ ടൂറിസം വൈസ് ചെയർമാൻ ടിറ്റോ തോമസ്, എന്നിവരുടെ മാർഗനിർദേശങ്ങൾ സൗത്ത് വെസ്റ്റ് റീജിയണ് മുതൽക്കൂട്ടാണ്. റീജിയണൽ നേതാക്കളായ ജിജി വിക്റ്റർ, സജിമോൻ സേത്തു, കോശിയ ജോസ്, ജോ സേവ്യർ, ജിജു യോവേൽ, കലാമേള ഓഫീസ് നിർവഹണത്തിന് നേതൃത്വം നൽകിയ മനോജ് രാമചന്ദ്രൻ, മനോജ് വേണുഗോപാൽ, സന്ധ്യ പദ്മരാജ്, ഇത്തവണത്തെ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ സംയുക്ത ആതിഥേയരായ ഓക്‌സ്മാസിന്റെയും ഒരുമയുടെയും നേതാക്കളും പ്രവർത്തകരും എല്ലാം ഈ അഭിമാനകരമായ വിജയത്തിന് പിന്നിൽ അണിചേരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more