1 GBP = 103.74
breaking news

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ സൗത്ത് വെസ്റ്റ് റീജിയണിന്റെ കായികമേള; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ സൗത്ത് വെസ്റ്റ് റീജിയണിന്റെ കായികമേള; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി

എം പി പദ്മരാജ്

ആൻഡോവർ: ഈ വരുന്ന ശനിയാഴ്ച ജൂൺ എട്ടിന് നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ കായികമേള കൂടിയാണ് ഇക്കുറി അരങ്ങേറുക. നേരത്തെ തന്നെ അംഗ സംഘടനകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങൾ സംഘാടക സമിതി നൽകിയിരുന്നു. ഇന്ന് അർത്ഥരാത്രിയോടെ അവസാനിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു.

ആൻഡോവർ മലയാളി അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കായികമേളയുടെ നടത്തിപ്പ് ചുമതല റീജിയണൽ കമ്മിറ്റിയുടെ ഉത്തരവാദിത്വലാണ്. ആൻഡോവറിലെ രാജ്യാന്തര നിലവാരമുള്ള ചാൾട്ടൺ സ്പോർട്സ് ആൻഡ് ലെഷർ സെന്ററിലെ ട്രാക്കുകളിലാണ് മത്സരങ്ങൾ നടക്കുക. രാവിലെ ഒമ്പതര മണിയോടെ ആരംഭിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായി കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും അരങ്ങേറും.ഇടതടവില്ലാതെ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ആൻഡോവർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിനി വർക്കി, സെക്രട്ടറി സൂരജ് തുടങ്ങിയവർ പറഞ്ഞു.

സൗജന്യ കാർ പാർക്കിങ് സൗകര്യമുള്ള ലെഷർ സെന്ററിൽ മിതമായ നിരക്കിൽ ഉച്ചഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്. ഇന്ന് അവസാനിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് അസോസിയേഷൻ പ്രസിഡന്റോ സെക്രട്ടറിയോ വഴി റീജിയണൽ പ്രസിഡന്റിനേയോ സെക്രട്ടറിയെയോ ബന്ധപ്പെടാവുന്നതാണ്. എന്നാൽ നാളെ മുതൽ നടക്കുന്ന രജിസ്ട്രേഷനുകൾക്ക് മുൻ നിശ്ചയപ്രകാരം £5 വീതമാണ് നൽകേണ്ടി വരുക. റീജിയണിലെ മുഴുവൻ കായികതാരങ്ങളെയും ശനിയാഴ്ച നടക്കുന്ന റീജിയണൽ കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more