1 GBP = 104.37
breaking news

സൗത്ത് ലണ്ടൻ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പരിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 19, 20 തീയ്യതികളിൽ

സൗത്ത് ലണ്ടൻ സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ പരിശുദ്ധ ദൈവ മാതാവിന്റെ ശൂനോയോ പെരുന്നാൾ ആഗസ്റ്റ് 19, 20 തീയ്യതികളിൽ

ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവ മാതാവിൻറെ ശൂനോയോ പെരുന്നാൾ സൗത്ത് ലണ്ടൻ സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ 2022 ഓഗസ്റ്റ് 19, 20 തീയതികളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു. ഓഗസ്റ്റ് പത്തൊൻപതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6:30 ന് റവ. ഫാ. പീറ്റർ കുര്യാക്കോസ്  കൊടിയേറ്റുന്നുതോടുകൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് സന്ധ്യാപ്രാർഥനയും, വചനപ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ്.

ശനിയാഴ്ച  രാവിലെ 9:00 മണിക് റവ.ഫാദർ എൽദോസ് കൗങ്ങമ്പിള്ളിൽ മുഖ്യകർമികത്വത്തിലും ഫാദർ പീറ്റർ കുര്യാക്കോസ് സഹകാർമികത്വത്തിലും പെരുന്നാൾ കുർബാന നടത്തപ്പെടുന്നു. തുടർന്ന് പ്രദക്ഷിണവും, ആശീർവാദവും, നേർച്ചസദ്യയും,ലേലവും ഉണ്ടായിരിക്കുന്നതാണ്.

വിശ്വസികളായ ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിദ്ധ്യസഹകരണങ്ങൾ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

വിലാസം:

St Peters Church, 183 Bishopsford Rd, Carshalton, Morden SM4 6BH

കൂടുതൽ വിവരങ്ങൾക്ക്

Rev. Fr. ഗീവർഗീസ് താണ്ടായത്

07961785688

ബെൻസൺ ഐസക്ക്

07778579526

എവിൻ  അവറാച്ചൻ

07425 696261

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more