1 GBP = 103.73
breaking news

മൂന്ന്  അസോസിയേഷനുകൾ കൂടി യുക്മ  സൗത്ത് ഈസ്റ്റിലേക്ക് ,  റീജിയണൽ കലാമേള ചരിത്രം രചിക്കാൻ അരയും തലയും മുറുക്കി റീജിയണൽ കമ്മറ്റി.

മൂന്ന്  അസോസിയേഷനുകൾ കൂടി യുക്മ  സൗത്ത് ഈസ്റ്റിലേക്ക് ,  റീജിയണൽ കലാമേള ചരിത്രം രചിക്കാൻ അരയും തലയും മുറുക്കി റീജിയണൽ കമ്മറ്റി.
അനിൽ വർഗീസ് 
സൗത്താംപ്ടൺ : ഒക്ടോബർ 6 ശനിയാഴ്ച യുക്മ സൗത്ത്‌ ഈസ്റ്റ്‌ റീജിയണൽ കലാമേള സൗതാംപ്ടണിൽ  അരങ്ങേറുമ്പോൾ റീജിയന്റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷത്തിനു യുക്മ സാക്ഷിയാകും. 24 അസ്സോസിയേഷനുകളുമായി യുക്മയിലെ ഏറ്റവും വലിയ റീജിയനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ. പുതിയതായി യുക്മയിലേക്കു അംഗത്വം സ്വീകരിച്ചുകൊണ്ട് മൂന്ന് അസോസിയേഷനുകൾ കൂടി സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാഗമായി.സൗത്താംപ്ടൺ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുന്നത്.
കഴിഞ്ഞ വര്ഷം ഹോർഷാമിൽ വച്ച് നടന്ന  സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളകൾക്കു മുഴുവൻ അസോസിയേഷന്റെയും പ്രാതിനിധ്യം ഉറപ്പിക്കുവാൻ റീജിയണൽ കമ്മിറ്റിക്ക് സാധിച്ചിരുന്നു. ലാലു ആന്റണിയുടെയും അജിത് വെണ്മണിയുടെയും അനിൽ വർഗീസിന്റെയും    നേതൃത്വത്തിൽ റീജിയണൽ കമ്മറ്റിയുടെ അശ്രാന്ത പരിശ്രമമാണ് റീജിയണൽ കലാമേളയ്ക്ക് ഇത്ര ജനകീയത ലഭിക്കാൻ കാരണമായത്.  റീജിയണൽ കമ്മറ്റിയുടെ ചിട്ടയായ പ്രവർത്തനങ്ങളുടെ മികവിൽ ഈ വര്ഷം 24 അസോയേഷനുകളിൽ നിന്നും മത്സരാർത്ഥികളെ എത്തിക്കുന്നതിനുള്ള തീവ്ര പരിശ്രമിത്തിലാണ്.
സൗത്ത്‌ ഈസ്റ്റ്‌ റീജിയണിലെ മുടിചൂടാ മന്നന്മാരായ  ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റി രണ്ടാമസ്ഥാനത്തേക്ക് പിന്തള്ളി  ഹേയ്‌വാർഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷൻ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായത്.  കഴിഞ്ഞ റീജിയണൽ കലാമേളയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്ന  കെ.സി.ഡബ്ല്യൂ.എ   ക്രോയിഡോൺ  അസ്സോസിയേഷനും  ശക്തമായി തന്നെ മത്സരാര്ഥികളുമായി എത്തുമ്പോൾ ഒക്ടോബർ 6 ശനിയാഴ്ച സൗത്താംപ്ടണിൽ മത്സരങ്ങളുടെ തീപ്പൊരി പറക്കും എന്നതിൽ സംശയമില്ല. ഇവരെ കൂടാതെ സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ . പോർട്സ്മൗത്ത് മലയാളീ അസോസിയേഷൻ റിഥം ഹോർഷം , ഹേവാർഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷൻ, കഴിഞ്ഞ വർഷത്തെ നാഷണൽ  കലാമേളയ്ക്ക് ആഥിഥേയത്വം വഹിച്ച   അസ്സൊസിയേഷൻ   ഒഫ്‌ സ്ലോ മലയാളീസ് , ബ്രിട്ടീഷ് കേരളൈറ്റ്സ് സൊത്താൾ, കാന്റർബറി കേരളൈറ്റ്സ്, സംഗീത യുകെ ക്രോയിഡോൺ , വോക്കിങ് മലയാളീ അസോസിയേഷൻ വോക്കിങ് ,  ഡബ്ലിയു.വൈ.എം.സി.എ വോക്കിങ് . മാസ്സ്‌ ടോൾവർത്ത്‌, മലയാളീ അസോസിയേഷൻ റെഡ്ഹിൽ , സഹൃദയ കെന്റ് , സീമ ഈസ്റ്റ്ബോൺ,  ഡാട്ട്ഫൊർഡ് മലയാളീ അസോസിയേഷൻ , മൈഡ് സ്റ്റോൺ മലയാളീ അസോസിയേഷൻ,  മിസ്മാ ബർജസ്ഹിൽ , ഫ്രണ്ട്‌സ് യുണൈറ്റഡ് കെന്റ്, ഫ്രണ്ട് മലയാളീ അസോസിയേഷൻ ഹാംപ്ഷെയർ  എന്നീ അസ്സോസിയേഷനുകളാണ് ഈ വർഷത്തെ കലാമേളയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നത്.
പുതിയതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് അംഗങ്ങളായി കടന്നു വന്ന മിസ്മാ ബർജസ്സ്‌ ഹിൽ, ഫ്രണ്ടസ്  യുണൈറ്റഡ് മലയാളീ അസോസിയേഷൻ കെന്റ്, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷൻ ഹാംഷെയർ എന്നീ അസ്സോസിയേഷനുകളെ  റീജിയണൽ പ്രസിഡണ്ട് ലാലു ആന്റണി സ്വാഗതം ചെയ്തു. കലാമേളയുടെ പൂർണ വിജയത്തിന് യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെ നേതൃത്വത്തിൽ റീജിയണൽ കമ്മറ്റി അശ്രാന്ത പരിശ്രമത്തിലാണ്.
മത്സരങ്ങളുടെ  പൂർണ വിജയത്തിനായി
താഴെ പറയുന്നവർ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്.
കലാമേള രക്ഷാധികാരി : റോജിമോൻ വർഗീസ്
കലാമേള ചെയർമാൻ :     ലാലു ആന്റണി
വൈസ് ചെയർമാൻ    :     മാക്സി അഗസ്റ്റിൻ , ജോമോൻ കുന്നേൽ
ജനറൽ കൺവീനർ    :     അജിത് വെൺമണി
ഫിനാൻസ് കൺട്രോളർ :   അനിൽ വർഗീസ്
കലാമേള കോർഡിനേറ്റർ : മാത്യു വര്ഗീസ്
റിവ്യൂ  കമ്മറ്റി           :റോജിമോൻ വർഗീസ് , ലാലു ആന്റണി, അജിത് വെൺമണി, അനിൽ വർഗീസ്, ജോമോൻ കുന്നേൽ
ഓഫീസ്‌ ഇൻ ചാർജ് :  ജോസ് പി.എം. മുരളി കൃഷ്ണൻ,
ഓഫീസ് സഹായികൾ : , ബിനു ജോസ് ,ബിബിൻ എബ്രഹാം , സാം തോമസ് , ബെർവിൻ ബാബു
പ്രോഗ്രാം  കോർഡിനേറ്റർസ് , മനോജ് പിള്ള ,ജേക്കബ് കോയിപ്പള്ളി,
അജു എബ്രഹാം ,എബി സെബാസ്റ്റ്യൻ.

അഡ്വൈസറി കമ്മറ്റി: വര്ഗീസ് ജോൺ, ഷാജി തോമസ്. ടോമി തോമസ്

ഫസ്റ്റ് എയ്ഡ് : സജിലി ബിജു, ഷൈബി ജേക്കബ്, ഷീന മന്മഥൻ

ജനറൽ കോർഡിനേറ്റർസ് :
ഡെന്നിസ് വറീത് , പോര്ടസ്‌മൗത്ത്‌
Dr അജയ് മേനോൻ  , സ്ലോ
എഡ്വിൻ  ജോസ് പോൾ, ഈസ്റ്റ്ബോൺ
റെയ്നോൾഡ് മാനുവൽ , ഡാർട്ട് ഫോർഡ്
ജോസഫ് വര്ഗീസ്  , ഹോർഷം
ജോസ് ഫെർണാണ്ടസ്   റെഡ് ഹിൽ
അനുപ് ജോസ്  കാന്റർബറി
ജയശ്രീ നായർ , ടോൾവർത്ത്
ജോയ് പൗലോസ് , വോക്കിങ്
ഷാജി തോമസ് , ഹേവാർഡ്‌സ് ഹീത്ത്
ജയപ്രകാശ് പണിക്കർ , ക്രോയ്ടോൻ
സൈമി ജോർജ് , ക്രോയിഡോൺ
സോജൻ ജോസഫ്, ആഷ്‌ഫോർഡ്
ആരോമൽ രാജ് , ഹാംഷെയർ
ഷിറാസ് , സൗത്താൽ
ജോഷി ജേക്കബ് , ഹേവാർഡ്‌സ് ഹീത്ത്
ജോമി ജോയ്, സൗത്താംപ്ടൺ
നൗഫൽ , ഹേവാർഡ്‌സ് ഹീത്ത്
ബിനു ജോർജ് , മൈഡ്സ്റ്റോൺ
ബൈജു ഡാനിയേൽ, മെയ്ഡ്സ്റ്റോൺ
സണ്ണി ചാക്കോ, ടൺബ്രിഡ്ജ് വെൽസ്
കലാമേള ഉന്നത നിലവാരം പുലർത്തി വിജയിപ്പിക്കുവാൻ അംഗ അസ്സോസിയേഷനുകളോടും
മലയാളി സമൂഹത്തോടും  യുക്മ  സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യർത്ഥിച്ചു
കലാമേള നടക്കുന്ന വേദിയുടെ വിലാസം :
Regent Park Community College,
King Edward Avenue,
Southampton.
SO16 4GH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more