1 GBP = 103.54
breaking news

യുക്മ റീജിയണൽ കലാമേളകൾക്ക് തുടക്കമായി; സൗത്ത് ഈസ്റ്റ് കലാമേളക്ക് റോജി എം ജോൺ എം എൽ എ തിരി തെളിച്ചു

യുക്മ റീജിയണൽ കലാമേളകൾക്ക് തുടക്കമായി; സൗത്ത് ഈസ്റ്റ് കലാമേളക്ക് റോജി എം ജോൺ എം എൽ എ തിരി തെളിച്ചു

റെഡ്‌ഡിംഗ്: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയ്ക്ക് റെഡ്‌ഡിംഗിൽ തുടക്കമായി. റെഡ്‌ഡിംഗിലെ അബ്ബി സ്‌കൂളിൽ രാവിലെ ഒൻപത് മണിയോടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് റീജിയണൽ പ്രസിഡന്റ് ആന്റണി അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിന് കലാമേള ജനറൽ കൺവീനറും റെഡ്‌ഡിംഗ് മാർക്ക് സാരഥിയുമായ ടോമി തോമസ് സ്വാഗതം ആശംസിച്ചു. യുവ നേതാവും അങ്കമാലി എം എൽ എ യുമായ റോജി എം ജോൺ ഭദ്രദീപം കൊളുത്തി പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു. ഉത്‌ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, യുക്മ സ്ഥാപക പ്രസിഡന്റ് വർഗ്ഗീസ് ജോൺ, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സാംസ്കാരികവേദി രക്ഷാധികാരി സി എ ജോസഫ്, അലൈഡ് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് പാർട്ണർ ബിജോ ടോം, യുഎൻഎഫ് മുൻ പ്രസിഡന്റ് എബ്രഹാം പൊന്നുംപുരയിടം തുടങ്ങിയവർ പങ്കെടുത്തു. യുക്മ മുൻ ദേശീയ ട്രഷറർ ഷാജി തോമസ് സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

മത്സരാത്ഥികൾക്ക് വിജയാശംസകൾ നേർന്ന റോജി എം ജോൺ എം എൽ എ, സദസ്സിന്റെ അഭ്യർത്ഥന പ്രകാരം ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ മുന്നോട്ട് വച്ച യുകെ മലയാളികളുടെ ദീർഘകാല ആവശ്യമായ ബ്രിട്ടനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് നേരിട്ട് വിമാന സർവീസ്, എന്ന ആശയത്തിന് പരമാവധി ശ്രമം നടത്തുമെന്ന് അറിയിച്ചു. യുക്മയുടെ സ്നേഹോപഹാരം റോജി എം ജോണിന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ബിജോ ടോമും സമർപ്പിച്ചു.

ഒമ്പത് മണിയോടെ യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചിത്രരചന മത്സരങ്ങളോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വിവിധ വേദികളിലായി മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. പതിനെട്ടോളം അംഗ അസോയിയേഷനുകളിൽ നിന്നായി 174 മത്സരാർത്ഥികളാണ് കലാമേള വേദികളിൽ മാറ്റുരയ്ക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more