1 GBP = 103.87

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച ഏകോപനം: ദക്ഷിണ കരസേനാ മേധാവി

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ച ഏകോപനം: ദക്ഷിണ കരസേനാ മേധാവി

തിരുവനന്തപുരം: പ്രളയ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് ഏകോപിപ്പിക്കുന്നതെന്ന് ദക്ഷിണ കരസേന മേധാവി ലെഫ് ജനറല്‍ ഡി ആര്‍ സോണി പറഞ്ഞു. സേനാവിഭാഗങ്ങളുടേതടക്കം എല്ലാ ഏജന്‍സികളുടേയും  യോജിച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. രക്ഷാ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞതായും സോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏറ്റവും ദുര്‍ഘടവും പ്രയാസമേറിയതുമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചയായി നടന്നത്. ശക്തമായ ഒഴുക്ക് പലപ്പോഴും പ്രശ്‌നം സൃഷ്ടിച്ചു. നിരവധി പേരെ രക്ഷിക്കാനായി. 1500 കരസേനാംഗങ്ങളാണ് സര്‍വ്വസജ്ജരായി രംഗത്തിറങ്ങിയത്. മെഡിക്കല്‍ ടീമുകളും ഉണ്ട്. സ്ഥിതികഗതികള്‍ സാധാരണ നിലയിലാകും വരെയും അവര്‍ പ്രവര്‍ത്തന രംഗത്തുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിലും അവരുടെ സേവനം ലഭ്യമാക്കും.

കാലവര്‍ക്കാലത്ത്  രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കൂടുതല്‍ സംവിധാനങ്ങള്‍ കരസേന കേരളത്തിലൊരുക്കുമെന്നും ദക്ഷിണ കരസേന മേധാവി പറഞ്ഞു. കേരള കര്‍ണാടക സബ് ഏരിയ മേധാവി മേജര്‍ ജനറല്‍ സഞ്ജീവ് നരൈന്‍, പാങ്ങോട് മിലിട്ടറി സ്‌റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സിജി അരുണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more