1 GBP = 103.12

പകരം വീട്ടി ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം, ഇന്ത്യയെ തകർത്തത് ആറ് വിക്കറ്റിന്

പകരം വീട്ടി ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി-20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം, ഇന്ത്യയെ തകർത്തത് ആറ് വിക്കറ്റിന്

സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 64 റൺസെടുത്ത് ജീൻ പോൾ ഡുമിനിയും 69 റൺസെടുത്ത ഹെൻറിച്ച് ക്ലാസനുമാണ് ഇന്ത്യയെ തകർത്തത്. ഇന്ത്യയ്ക്കായി ഉനദ്കട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹർദിക് പാണ്ഡ്യ, ഷാർദുൽ ടാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അ‌ർദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയുടെയും (48 പന്തിൽ 79) മുൻ നായകൻ എം.എസ് ധോണിയുടെയും (28 പന്തിൽ 52) വെടിക്കെറ്റ് ബാറ്റിംഗിന്റെ കരുത്തിലാണ് 188 റൺസെടുത്തത്. ഇരുവരെയും കൂടാതെ ശിഖർ ധവാനും (24) സുരേഷ് റെയ്നും (30) ഇന്ത്യൻ ബാറ്റിംഗിന് കരുത്തായി.

തകർച്ചയോടെ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. ഇന്നിംഗ്സിന്റെ ആദ്യ ബോളിൽ തന്നെ ശിഖർ ധവാനെ ക്രിസ് മോറിസ് എൽ.ബി.ഡബ്ലുവിൽ കുടുക്കിയെങ്കിലും റിവ്യൂവിൽ ധവാന് വീണ്ടും ജീവൻ ലഭിക്കുകയായിരുന്നു. എന്നാൽ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ രോഹിത് ശർമ്മയെ പുറത്താക്കി ജൂനിയർ ഡാല ഇന്ത്യയുടെ ആദ്യ വിക്കറ്റെടുത്തു. പിന്നാലെ എത്തിയ റെയ്നയും ധവാനും ചേർന്ന് കൂറ്റൻ അടികളിലൂടെ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 48ൽ എത്തി നിൽക്കെ ധവാൻ വീണതോടെ സ്കോറിംഗിന് വേഗത കുറഞ്ഞു. പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയും (ഒന്ന്) കൂടാരം കയറിയതോടെ ഇന്ത്യ ശരിക്കും വിയർത്തു. എന്നാൽ റെയ്നയ്ക്ക് കൂട്ടായി പാണ്ഡ എത്തിയതോടെ സ്കോർ പതിയെ മുന്നോട്ട് നീങ്ങി. സ്കോർ 90ൽ എത്തി നിൽക്കെ റെയ്ന മടങ്ങിയതോടെയാണ് ധോണി ക്രീസിലെത്തുന്നത്.

നാല് വിക്കറ്റിന് 90 റൺസ് എന്ന നിലയിൽ ക്രീസിൽ ഒത്തു ചേർന്ന ഇരുവരും പതിയെയാണ് തുടങ്ങിയത്. എന്നാൽ പതിയെ താളം കണ്ടെത്തിയതോടെ നിരവധി തവണ പന്ത് ബൗണ്ടറി ലെെൻ കടന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇരുവരും മൂന്ന് സിക്സ് വീതം നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more