1 GBP =
breaking news

സാവിത്രിയുടെ ‘മഹാനടി’യ്‌ക്ക് ശേഷം സൗന്ദര്യയുടെ ജീവിത കഥയും വെള്ളിത്തിരയിലേക്ക്

സാവിത്രിയുടെ ‘മഹാനടി’യ്‌ക്ക് ശേഷം സൗന്ദര്യയുടെ ജീവിത കഥയും വെള്ളിത്തിരയിലേക്ക്
സാവിത്രിയുടെ കഥപറഞ്ഞ് പ്രേക്ഷകമനസ്സ് കീഴടിക്കിയിരിക്കുകയാണ് ‘മഹാനടി’. ‘മഹാനടി’യ്‌ക്ക് ശേഷം പ്രേക്ഷകമനസ്സ് കീഴടക്കാൻ നടി സൗന്ദര്യയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് വരുന്നതായി റിപ്പോർട്ട്. ‘പെലി ചൂപുല്ലു’ എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാകും ചിത്രമൊരുക്കുന്നത് എന്നാണ് സൂചന.

ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കന്നഡ സിനിമയിലെ നിർമ്മാതാവും സംവിധായകനുമായ കെ പി സത്യനാരായണന്റെ മകളാണ് സൗന്ദര്യ. കന്നഡ സിനിമയിലൂടെ സിനിമാ രംഗത്തേക്ക് വന്ന തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്ത് വളർന്നത്.

രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പടയപ്പാ, അരുണാചലം തുടങ്ങിയവയിൽ സൗന്ദര്യ ആയിരുന്നു നായിക. കന്നഡ, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച സൗന്ദര്യ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് തുടങ്ങിയ സിനിമയിലൂടെ സൗന്ദര്യ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയിരുന്നു. സൗന്ദര്യയുടെ ചിത്രം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ നായികയായി പ്രത്യക്ഷപ്പെടുന്നത് ആരായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more