1 GBP = 103.83
breaking news

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൌമ്യയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൌമ്യയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൌമ്യയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കണ്ണൂര്‍ വനിതാ ജയില്‍ അധികൃതർക്കെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. കസ്റ്റഡിയില്‍‌ സൌമ്യ പീഡനത്തിന് ഇരയായോ എന്ന് അന്വേഷിക്കണമെന്നും ജയില്‍ ഡി.ജി.പി ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

ഇന്നലെയാണ് സൌമ്യയെ ജയിലിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണ് സൌമ്യ അറസ്റ്റിലായത്. ഒരു വീട്ടില്‍ തുടര്‍ച്ചയായുണ്ടായ മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സൌമ്യയുടെ അറസ്റ്റിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more