1 GBP = 103.81

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് തെളിയിച്ച സൗദി രാജാവിന്റെ മകന്റെ അവസാന മണിക്കൂറുകള്‍ കരളലിയിക്കുന്നത്

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് തെളിയിച്ച സൗദി രാജാവിന്റെ മകന്റെ അവസാന മണിക്കൂറുകള്‍ കരളലിയിക്കുന്നത്

കൊലപാതക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കഴിഞ്ഞയാഴ്ച വധശിക്ഷയ്ക്ക് വിധേയനായ സൗദി രാജകുമാരന്റെ അവസാന നാളുകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം. ഒക്ടോബര്‍ 17ന് അസര്‍ നിസ്‌കാരത്തിന് ശേഷമാണ് റിയാദില്‍വെച്ച് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു. പ്രിയപ്പെട്ടവരോട് യാത്ര ചോദിച്ചാണ് തുര്‍ക് ബിന്‍ സൗദ് അല്‍കബീര്‍ രാജകുമാരന്‍ മരണത്തിലേക്ക് നടന്നു കയറിയത്.

വിധി നടപ്പാക്കുന്നതിന്റെ തലേദിവസം പ്രതിഫലനം ഉണ്ടാക്കുന്ന രംഗങ്ങളായിരുന്നു ജയിലില്‍ നടന്നത്. മുഖം നോക്കാതെ നീതി നടപ്പാക്കുന്നതില്‍ സൗദി രാജകുടുംബം എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതാണ് രാജകുമാരന്റെ വധശിക്ഷയെന്ന് പലരും വ്യക്തമാക്കി.

തലേദിവസം രാത്രി തുടങ്ങിയ ഖുര്‍ ആന്‍ പാരായണ വെളുപ്പിനെയാണ് രാജകുമാരന്‍ അവസാനിപ്പിച്ചത്. പ്രതിയെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ അദ്ദേഹത്തിന്റെ കുടുംബമായ അല്‍ മുഹൈമീദ് കുടുംബത്തിലെ ഉന്നതരും ആവശ്യപ്പെട്ടു. വധിക്കപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവിന്റെ കയ്യില്‍ ആ സമയം ആസ്ഥലത്തുവെച്ചു നൂറുക്കണക്കിന് മില്യണ്‍ റിയാലുകള്‍ വെച്ചുകൊടുത്തിട്ടു ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു.

എന്നാല്‍, അദ്ദേഹം അതെല്ലാം നിഷേധിച്ച് വിധിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. സമയമടുത്തപ്പോള്‍ ആരാച്ചാര്‍ വാളുമായി വന്ന് വിധി നടപ്പിലാക്കി. ഭാവഭേദമില്ലാതെ കൊലചെയ്യപ്പെട്ട സുഹൃത്തിന്റെ പിതാവ് എല്ലാം കണ്ടുനിന്നു. ഇതിനിടയില്‍ കരച്ചിലടക്കിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ പ്രതിയുടെ പിതാവ് കടന്നു വന്നു. അദ്ദേഹത്തിന്റെ മുഖത്തെ ഭാവം എന്തെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും സാധിച്ചില്ല, എന്നാല്‍ ആ മുഖഭാവം കണ്ടുനില്‍ക്കാനും ആര്‍ക്കും സാധിക്കുമായിരുന്നില്ല.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെറ്റ് ചെയ്യുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ബോധ്യമാക്കുന്നതായിരുന്നു ആ സംഭവം. വിധി നടപ്പിലാക്കിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് രാജ്യാന്തര തലത്തില്‍ അഭിനന്ദന പ്രവാഹമായിരുന്നു. സൗദിയിലെ നിയമത്തിലും നീതിയിലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിലും ഉറച്ച നിലപാടിലും ജനങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more