1 GBP = 98.28
breaking news

സോനു സിറിയക്കിൻ്റെ മാതാവ് മോളി സിറിയക്കിൻ്റെ സംസ്കാരം ഇന്ന് ….

സോനു സിറിയക്കിൻ്റെ മാതാവ് മോളി സിറിയക്കിൻ്റെ സംസ്കാരം ഇന്ന് ….
കഴിഞ്ഞ ദിവസം നിര്യാതയായ തലയോലപ്പറമ്പ് എരണക്കൽ എ.ജെ. സിറിയക്കിൻ്റെ ഭാര്യ മോളി സിറിയക്കിൻ്റെ (62) സംസ്കാര ശുശ്രൂഷകൾ ഇന്ന്  മൂന്ന് മണിക്ക് ഭവനത്തിൽ  ആരംഭിച്ച് സംസ്കാരം 3 .30 ന് തലയോലപ്പറമ്പ് സെൻറ് ജോർജ് പള്ളിയിൽ നടക്കും.
 തലയോലപ്പറമ്പ് പുൽപ്രയിൽ കുടുംബാംഗമാണ് മോളി സിറിയക്ക്. മക്കൾ സോനു സിറിയക്ക് (ആഷ് ഫോർഡ്, യുകെ ), സോമു സിറിയക്ക് (ബിസിനസ്), സോണ സിറിയക്ക്. മരുമക്കൾ: ബിന്ധ്യ സോനു (യുകെ), ടീ ന. ലണ്ടനിലെ ഒ. ഐ.സി. സി നേതാവ് ടോണി ചെറിയാൻ സഹോദരനാണ്.
പരേതയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more