1 GBP = 103.12

സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല; രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

സോണിയ ഗാന്ധി ഇന്നും ഹാജരാകില്ല; രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നൽകി. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.

കൊവിഡ് സുഖപ്പെട്ടതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്‍പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തത്.

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.

അതേസമയം ഇ ഡി ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യൽ മുറിയിൽ ഇരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more