1 GBP = 103.92

അയർലണ്ടിൽ കോഴഞ്ചേരി സ്വദേശിയായ മലയാളി നഴ്സ് സോമി ജേക്കബ് നിര്യാതയായി

അയർലണ്ടിൽ കോഴഞ്ചേരി സ്വദേശിയായ മലയാളി നഴ്സ് സോമി ജേക്കബ് നിര്യാതയായി

ഡബ്ലിന്‍: അയർലണ്ടിൽ ഡബ്ലിന്‍ താലയിലെ 10 സ്വിഫ്റ്റ് ബ്രൂക്ക് ക്‌ളോസിലെ താമസക്കാരിയും, ഹാരോള്‍ഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്സുമായിരുന്ന സോമി ജേക്കബ് (62 ) ഇന്ന് രാവിലെ നിര്യാതയായി.

ക്യാന്‍സര്‍  രോഗനിര്‍ണ്ണയത്തെ  തുടര്‍ന്ന് ഏതാനം മാസങ്ങളായി ചികിത്സയിലായിരുന്നു.പാലിയേറ്റിവ് കെയറില്‍  ആയിരുന്ന സോമി ജേക്കബിനെ കഴിഞ്ഞ ആഴ്ചയില്‍ താലയിലെ ഭവനത്തിലേക്ക് കൊണ്ട് വന്നിരുന്നു.ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സോമി, ലോകത്തോട് വിട പറഞ്ഞത്.

പത്തനംതിട്ട കോഴഞ്ചേരി കൈതവനമല വര്‍ഗീസ് മാത്യുവിന്റെ മകളായ സോമി ജേക്കബ് 2004 മുതല്‍ അയര്‍ലണ്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.

മക്കള്‍;: വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്

മരുമകള്‍;:അഞ്ജു ഐസക്ക്

സംസ്‌കാരം പിന്നീട് നടത്തപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more