1 GBP = 103.12

ലോക്സഭാ മുന്‍ സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി അന്തരിച്ചു

ലോക്സഭാ മുന്‍ സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി അന്തരിച്ചു

മുന്‍ ലോക്സഭാ സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1968 മുതല്‍ 2008 വരെ സി.പി.എമ്മില്‍ സജീവമായിരുന്നു. 10 തവണ പശ്ചിമ ബംഗാളില്‍ നിന്നുള്ള ലോക്സഭാ എംപിയായി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് 2008ല്‍ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. 2004 മുതല്‍ 2009 വരെ ലോക്സഭാ സ്പീക്കറായിരുന്നു.

യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ സി.പി.എം പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പദവി രാജിവെക്കാതിരുന്ന സോംനാഥ് ചാറ്റര്‍ജിയെ 2008ലാണ് പാര്‍ട്ടി പുറത്താക്കിയത്. ആണവ കരാറുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന് പിന്നാലെയാണ് സി.പി.എം പിന്തുണ പിന്‍വലിച്ചത്. രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ അധ്യക്ഷ പദവിക്ക് കളങ്കമേല്‍ക്കാതിരിക്കാനാണ് താന്‍ പദവി രാജി വെക്കാതിരുന്നതെന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

സി.പി.എമ്മില്‍ നിന്ന് പുറത്തായെങ്കിലും അദ്ദേഹം മറ്റൊരു പാര്‍ട്ടിയിലേക്കും മാറിയിരുന്നില്ല. അതേസമയം തന്നെ ഇടത് പാര്‍ട്ടികളുടെ ചില നയങ്ങള്‍ക്കെതിരെ അദ്ദേഹം നിശിതമായ വിമര്‍ശം ഉന്നയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more