1 GBP = 104.18

സോളാർ കമീഷ​ൻ റിപ്പോർട്ട്​ ഇന്ന്​ നിയമസഭയിൽ

സോളാർ കമീഷ​ൻ റിപ്പോർട്ട്​ ഇന്ന്​ നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: കോ​ളി​ള​ക്കം സൃ​ഷ്​​ടി​േ​ച്ച​ക്കാ​വു​ന്ന സോ​ളാ​ർ ജു​ഡീ​ഷ്യ​​ൽ ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​ വ്യാ​ഴാ​ഴ്​​ച​ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും. ഒ​രു ദി​വ​സ​ത്തേ​ക്ക്​ മാ​ത്ര​മാ​യി രാ​വി​ലെ ഒ​മ്പ​തി​ന്​ ചേ​രു​ന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച്​ പ​ര​മാ​വ​ധി അ​ര​മ​ണി​ക്കൂ​റി​ന​കം പി​രി​യും. ച​ർ​ച്ച ഉ​ണ്ടാ​വി​ല്ല. ക​രു​ത​ലോ​ടെ​യാ​ണ്​ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ളു​ടെ ക​രു​നീ​ക്ക​ങ്ങ​ൾ.

സം​സ്​​ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പ​ണ​ത്തി​നാ​യി മാ​ത്രം നി​യ​മ​സ​ഭ ചേ​രു​ന്ന​ത്. ച​ട്ടം 300 പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത​ല്ലാ​തെ മ​റ്റാ​ര്‍ക്കും സം​സാ​രി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വി​ന് സ​ഭ​യി​ല്‍ ഏ​ത് സ​മ​യ​ത്തും ഇ​ട​പെ​ടാ​ൻ സാ​ധി​ക്കും.
പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഇൗ ​അ​വ​സ​രം ഉ​പ​യോ​ഗി​ച്ചാ​ൽ അ​ജ​ണ്ട​യി​ൽ ഇ​ല്ലെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ അ​വ​സ​രം കി​ട്ടും. ഇൗ ​അ​വ​സ​ര​ത്തി​ൽ മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യം സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

വേ​ങ്ങ​ര​യി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​എ​ൻ.​എ. ഖാ​ദ​റു​ടെ സ​ത്യ​പ്ര​തി​ജ്​​ഞ​യോ​ടെ​യാ​ണ്​ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന്​ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും. മ​ന്ത്രി​സ​ഭ​യോ​ഗം കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്കു​ം. തു​ട​ർ​ന്ന്​ സ​ഭ പി​രി​യും.

നിയമസഭാ–സർക്കാർ വെബ്സൈറ്റുകളിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കും. രാവിലെ ഒൻപതിനാരംഭിക്കുന്ന സഭാ നടപടിക്രമങ്ങളുടെ തൽസമയ സംപ്രേഷണവുമുണ്ടാവും. ആകെ 1073 പേജുള്ള ഇംഗ്ലിഷിൽ തയാറാക്കിയ റിപ്പോർട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ഈ പരിഭാഷയുടെ കോപ്പി നിയമസഭാംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽകാനുള്ള തിരക്കിട്ട നടപടികളാണു നടക്കുന്നത്. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സഭ പ്രക്ഷുബ്ധമാക്കാനുള്ള ആലോചനകളാണു പ്രതിപക്ഷത്ത്. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കു യുഡിഎഫ് നിയമസഭാകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more