1 GBP = 103.87

സോളാർ റിപ്പോർട്ട്​: സർക്കാർ വീണ്ടും നിയമോപദേശത്തിന്​; തെറ്റ് പറ്റിയത് കൊണ്ടാണ് വീണ്ടും നിയമോപദേശം തേടുന്നതെന്ന് ഉമ്മൻ ചാണ്ടി

സോളാർ റിപ്പോർട്ട്​: സർക്കാർ വീണ്ടും നിയമോപദേശത്തിന്​; തെറ്റ് പറ്റിയത് കൊണ്ടാണ് വീണ്ടും നിയമോപദേശം തേടുന്നതെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടാനും നവംബർ ഒമ്പതിന്​ പ്രത്യേക നിയമസഭ ചേർന്ന്​ റിപ്പോർട്ട്​ സമര്‍പ്പിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു​. പ്രത്യേക സഭ വിളിച്ചുചേർക്കണമെന്ന്​ ഗവർണറോട് മന്ത്രിസഭ ​േയാഗം ശിപാർശ ചെയ്​തു. സഭയിൽ സമർപ്പിക്കുന്നതോടെ കേരള രാഷ്​ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സോളാർ റിപ്പോർട്ട്​ പൊതുരേഖയാകും. നേരത്തേ ഡയറക്​ടർ ജനറൽ ഒാഫ്​ പ്രോസിക്യൂഷൻ, അഡ്വക്കറ്റ്​ ജനറൽ എന്നിവരിൽനിന്ന്​ നിയമോപദേശം തേടിയിരുന്നു. റിപ്പോർട്ടിന്മേല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് കേരള ഹൈകോടതി മുന്‍ ചീഫ് ജസ്​റ്റിസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്​റ്റിസ് അരിജിത്ത് പസായത്തില്‍നിന്ന് വിദഗ്​ധ നിയമോപദേശം തേടാനാണ്​ പുതിയ തീരുമാനം. നിയമോപദേശം ലഭിച്ചശേഷം പ്രത്യേക അന്വേഷണസംഘം ഉൾപ്പെടെ കാര്യത്തിൽ ഉത്തരവിറക്കും.

എന്നാൽ സോളാർ കേസിൽ സുപ്രീംകോടതി റിട്ട. ജഡ്ജിമാരുടെ നിയ​േമാപദേശം വീണ്ടും തേടുന്നത്​ ആദ്യ തീരുമാനത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് ഉറച്ചവിശ്വാസം ഉള്ളതുകൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ടാമത് നിയ​േമാപദേശം തേടുകവഴി സർക്കാറിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

സോളാർ കമീഷൻ റിപ്പോർട്ടിൽ ഇപ്പോൾ സർക്കാർ മലക്കം മറിയുകയാണ്. ആദ്യം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് ഉറച്ചനിലപാടെടുത്ത സർക്കാർ ഇപ്പോൾ സോളാർ കമീഷൻ റിപ്പോർട്ട് നൽകാൻ കഴിയുന്ന തരത്തിൽ നിലപാടെടുക്കന്നതിനെ സ്വാഗതം ചെയ്യുന്നതായി കലഞ്ഞൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിത് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.

ജസ്​റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടും അതിന്മേൽ സ്വീകരിക്കേണ്ട നടപടികളും ഇൗമാസം 11ന്​ ​ചേർന്ന മന്ത്രിസഭയോഗം അംഗീകരിച്ചിരുന്നു. ആദ്യ നിയമോപദേശത്തി​​െൻറ അടിസ്​ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ്​ നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കാനും വിജിലൻസ്​ അന്വേഷണം നടത്താനും തീരുമാനിച്ചു. ഇക്കാര്യങ്ങളും മുൻ പ്രത്യേക അന്വേഷണസംഘത്തി​​െൻറ പാളിച്ചകളും അന്വേഷിക്കാൻ ഡി.ജി.പി രാജേഷ്​ദിവാ​​െൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും പ്രഖ്യാപിച്ചു. എന്നാൽ, ദിവസം പത്ത്​ കഴിഞ്ഞിട്ടും നടപടിക്രമങ്ങളിലെ നിയമസാധുത ഉൾപ്പെടെ പ്രശ്​നമായതിനെതുടർന്ന്​ ഇതുസംബന്ധിച്ച ഉത്തരവ്​ ഇറക്കാനായിട്ടില്ല.

സോളാര്‍ കമീഷ​​െൻറ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്നും നിയമോപ​ദേശത്തി​​െൻറ അടിസ്​ഥാനത്തിലുള്ള ചില നടപടികൾ നിയമപ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്നുമാണ്​ സര്‍ക്കാറി​​െൻറ വിലയിരുത്തല്‍. അതിനാലാണ്​ സുപ്രീംകോടതി മുന്‍ ജഡ്ജിയോട് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more