1 GBP = 103.90

പതിനെട്ടു വയസ്സുള്ള മകളെ ഇറാനിയൻ ദമ്പതികൾ കന്യകാത്വ പരിശോധനക്ക് വിധേയയാക്കി; മകളെയും കാമുകനെയും കൊല്ലുമെന്ന ഭീഷണിയും

പതിനെട്ടു വയസ്സുള്ള മകളെ ഇറാനിയൻ ദമ്പതികൾ കന്യകാത്വ പരിശോധനക്ക് വിധേയയാക്കി; മകളെയും കാമുകനെയും കൊല്ലുമെന്ന ഭീഷണിയും

ലണ്ടൻ: പതിനെട്ടു വയസ്സ് തികഞ്ഞ മകളെ ഇറാനിയൻ ദമ്പതികൾ ഡോക്ടറുടെ അടുക്കൽ കൂട്ടിക്കൊണ്ട് പോയത് കന്യകാത്വ പരിശോധന നടത്താൻ. ഇറാൻ മാതാപിതാക്കൾ മിത്ര ഇഡിയാനി (42), അലി സഫറേയ് (56) എന്നിവരെയാണ് അവരുടെ മകൾ സോഫിയ സഫറേയ്യെയും അവരുടെ കാമുകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

എന്നാൽ കുട്ടിയുടെ അനുവാദമില്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന് പറഞ്ഞ ഡോക്ടറെയും ദമ്പതികൾ ഭീഷണിപ്പെടുത്തി. ഇന്നലെ കിങ്സ്റ്റൻ ക്രൗൺ കോർട്ടിൽ നടന്ന വിചാരണയിൽ ഡോക്ടർ ഹെലൻ ലൂയിസ് നൽകിയ മൊഴിയിലാണ് സോഫിയയുടെ മാതാവ് മിത്ര ഇഡിയാനി തന്നെയും ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. തന്റെ ഭർത്താവ് അലി സഫറെയും കൂട്ടരും എന്തും ചെയ്യാൻ മടിക്കില്ലെന്നാണ് മിത്ര പറഞ്ഞതെന്ന് ഡോക്ടർ വെളിപ്പെടുത്തി.

വീട്ടിലെത്തിയ സോഫിയയെ മാതാപിതാക്കൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് കോടതിയിൽ വെളിപ്പെടുത്തി. സോഫിയക്ക് ഒപ്പം ജോലി ചെയ്യുന്ന ബെയ്‌ലി മാർഷൽ എന്ന 18 കാരനുമായ പ്രണയ ബന്ധമാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. ഇയ്യാളുടെ വീട്ടിലെത്തിയും ഇവർ വധഭീഷണി മുഴക്കിയിരുന്നു. കേസിൽ വാദം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more