1 GBP = 104.25
breaking news

സോഷ്യല്‍ കെയറിന്റെ ഉദ്ദേശം നടക്കുന്നില്ലെന്ന് എംപിമാര്‍

സോഷ്യല്‍ കെയറിന്റെ ഉദ്ദേശം നടക്കുന്നില്ലെന്ന് എംപിമാര്‍

സോഷ്യല്‍ കെയര്‍ അതിന്റെ ഉദ്ദേശം നിറവേറ്റുന്നില്ലെന്ന് പത്തില്‍ ഒന്‍പത് എംപിമാരും വ്യക്തമാക്കി. ഇംഗ്ലീഷ് എംപിമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് യുകെയിലെ വര്‍ദ്ധിച്ചുവരുന്ന വൃദ്ധസമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സോഷ്യല്‍ കെയര്‍ പരാജയമാണ് എന്ന് എംപിമാര്‍ ആരോപിച്ചത്. വെറും പത്ത് ശതമാനം എംപിമാര്‍ നിലവിലുള്ള സോഷ്യല്‍ കെയര്‍ സംവിധാനം തന്നെ മതിയെന്ന് അഭിപ്രായപ്പെട്ടു.

മുതിര്‍ന്ന ആളുകളുടെ ചാരിറ്റി കൂട്ടായ്മയായ ഇന്‍ഡിപെന്‍ഡന്റ് ഏജ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ലേബര്‍ എംപിമാരില്‍ 13 ശതമാനവും കണ്‍സര്‍വേറ്റീവ് എംപിമാരില്‍ 35 ശതമാനവും തങ്ങളുടെ മണ്ഡലത്തിലെ സോഷ്യല്‍ കെയര്‍ സംവിധാനങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ പോലും ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ സംവിധാനം സംബന്ധിച്ച് വിശ്വാസമില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് ഏജിന്റെ ചീഫ് എക്‌സിക്യൂട്ടാവ് ജാനറ്റ് മോറിസണ്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു സോഷ്യല്‍ കെയറിലെ പ്രതിസന്ധി. കൂടുതല്‍ ഫണ്ട് സോഷ്യല്‍ കെയറിലേക്ക് നല്‍കിയത് കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയെ പൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ സമീപനം ആവശ്യമാണ് എന്നും ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നു. ഗവണ്‍മെന്റ് അടുത്തിടെ സോഷ്യല്‍ കെയറിന്റെ മെച്ചപ്പെട്ട സേവനം ലക്ഷ്യമിട്ട് ഒരു കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more