1 GBP = 104.05

പി സി ജോർജിന്റെ ഈഴവ വിരുദ്ധ വർഗീയ പരാമർശങ്ങൾക്കെതിരെ എസ് എൻ ഡി പി യുകെ 6170 പ്രതിഷേധയോഗം നടത്തി…

പി സി ജോർജിന്റെ ഈഴവ വിരുദ്ധ വർഗീയ പരാമർശങ്ങൾക്കെതിരെ എസ് എൻ ഡി പി യുകെ 6170 പ്രതിഷേധയോഗം നടത്തി…
ലണ്ടൻ:- ഈഴവ സമുദായത്തെ വർഗീയമായി അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി. സി. ജോർജിനെതിരെ എസ്.എൻ.ഡി.പി യു കെ 6170 ന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ബഹു. യോഗം പ്രസിഡന്റ് ശ്രീ.കുമാർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓലയോട് സ്കൂളിൽ ഈഴവ സമൂഹത്തെ ആക്ഷേപിച്ചു പി.സി ജോർജ്  പ്രാദേശിക ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ മാന്യതക്കു വിപരീതമായ വാക്കുകൾ പ്രയോഗിച്ച് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് സെക്രട്ടറി| വിഷ്ണു നടേശൻ അഭിപ്രായപ്പെട്ടു.
ഈഴവരടക്കമുള്ളവരുടെ വോട്ട് വാങ്ങി ജനപ്രതിനിധിയായ ഇദ്ദേഹം സമുദായാഗംങ്ങളെ ഇപ്പോൾ തെണ്ടികൾ എന്ന് വിളിച്ച് ആക്ഷേപിച്ചതിൽ യു കെ എസ് എൻ ഡി പി യുടെ ശക്തമായ പ്രതിഷേധം യോഗത്തിൽ അംഗങ്ങൾ രേഖപ്പെടുത്തി. ക്രോയിഡോണിൽ വച്ച് നടന്ന യോഗത്തിൽ ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ശാഖാ അംഗങ്ങളും പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more