1 GBP = 103.35
breaking news

എസ്എന്‍സി ലാവ്‌ലിന്‍ കേസ്; സിബിഐ കേസ് മാറ്റിവെക്കണമെന്ന് അപേക്ഷ നല്‍കി

എസ്എന്‍സി ലാവ്‌ലിന്‍ കേസ്; സിബിഐ കേസ് മാറ്റിവെക്കണമെന്ന് അപേക്ഷ നല്‍കി

ദില്ലി: വ്യഴാഴ്ച പരിഗണിക്കാനിരിക്കുന്ന എസ്എന്‍സി ലാവ്‌ലിന്‍ കേസ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഐ. അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് സുപ്രീം കോടതിയില്‍ സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടുന്നതെന്ന് സിബിഐ പറഞ്ഞു.

ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടിരുന്നു.
ലാവ്ലിന്‍ കേസില്‍ വിചാരണ കോടതിയും ഹൈക്കോടതിയും പിണറായി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട സാഹചര്യത്തില്‍ തങ്ങള്‍ ഇടപെടണമെങ്കില്‍ ശക്തമായ വസ്തുതകള്‍ സിബിഐയുടെ പക്കലുണ്ടാകണമെന്ന് സുപ്രിംകോടതി അന്ന് ചൂണ്ടിക്കാട്ടി. ശക്തമായ വസ്തുതകള്‍ എഴുതി നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെയാണ് കോടതിയെ അറിയിച്ചത്. സിബിഐ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്ലാ വാദങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് പിണറായിയ്ക്കുവേണ്ടി ഹാജരായ ഹരീഷ് സാല്‍വേയും വ്യക്തമാക്കി. വിശദമായ വാദം ആവശ്യമുള്ളതിനാല്‍ 16 ന് എടുക്കുന്ന അവസാനകേസായി ലാവ്ലിന്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

16ന് കോടതിയിലെത്തുമ്പോള്‍ വസ്തുതകള്‍ നിരത്തിയ സമഗ്രമായ ഡോക്യുമെന്റുകളും കോപ്പികളും ഹാജരാക്കണെമെന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടികള്‍ തെറ്റായിരുന്നുവെന്ന നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്. 2013ലാണ് കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കുന്നത്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ 2017 ല്‍ ഹൈക്കോടതി തള്ളിയിരുന്നു.

പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്നും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more