1 GBP = 103.87

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍; പിണറായിയ്ക്കുവേണ്ടി വി ഗിരി, സിബിഐയ്ക്കുവേണ്ടി തുഷാര്‍ മേത്ത

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിംകോടതിയില്‍; പിണറായിയ്ക്കുവേണ്ടി വി ഗിരി, സിബിഐയ്ക്കുവേണ്ടി തുഷാര്‍ മേത്ത

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരായ സിബിഐ അപ്പീല്‍ സിപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.

ലാവ്‌ലിന്‍ അഴിമതിക്കേസ് അടിയന്തര പ്രാധാന്യമുള്ള ഒന്നാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച്ച കോടതിയ്ക്കുമുന്നില്‍ വ്യക്തമാക്കിയിരുന്നു. പിണറായിയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഹാജരാകും. സിബിഐയ്ക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരാകും. സിബിഐയുടെ വാദമായിരിക്കും കോടതി ആദ്യം പരിഗണിക്കുക.

രണ്ട്തരം ഹര്‍ജികള്‍ കോടതിയിയുടെ പരിഗണനയിലുണ്ടാകും. മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിരെ സിബിഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ രണ്ടാം ഹര്‍ജികളും കോടതി പരിഗണിക്കും.

ജസ്റ്റിസ് യുയു ലളിതിനൊപ്പം ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് എന്നിവരാണ് ഹര്‍ജികള്‍ പരിഗണിക്കുക. പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്നും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more