1 GBP = 103.12

പ്രളയ ദുരിതമേഖലകളിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. 40 പേരാണ് അങ്കമാലി ആശുപത്രിയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്

പ്രളയ ദുരിതമേഖലകളിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. 40 പേരാണ് അങ്കമാലി ആശുപത്രിയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്

കൊച്ചി: പ്രളയ ദുരിതമേഖലകളിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. 40 പേരാണ് അങ്കമാലി ആശുപത്രിയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ദുരിതാശ്വാസ ക്യാംപുകളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയവർക്കാണ് കൂടുതലും കടിയേറ്റത്. പ്രധാന ആശുപത്രികളിലെല്ലാം പാമ്പ് വിഷത്തിനുള്ള ആന്‍റി വെനം മരുന്ന് കൂടുതലായി എത്തിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

പാമ്പ് കടിയേറ്റാൽ…

ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുക

കടിയേറ്റ ശരീരഭാഗം അനക്കാതെ ശ്രദ്ധിക്കുക

കടിയേറ്റ വ്യക്തിയെ ഒരു പരന്ന പ്രതലത്തിൽ കിടത്തുക

മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക

പാമ്പു കടിയേറ്റെന്ന് മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്

മുറിവിന് മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിന് കാരണമാകും

കടിച്ച പാമ്പിനെ അന്വേഷിച്ച് സമയം പാഴാക്കരുത്. വിവിധ വിഷപാമ്പുകൾക്കുള്ള ആന്‍റിവെനം ഒന്നുതന്നെയാണ്.

പാമ്പുകടിക്ക് ചികിത്സ ലഭ്യമായിട്ടുള്ള ആശുപത്രികളിലും ജനറൽ ആശുപത്രിയിലും എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more