1 GBP = 103.75
breaking news

യുവജന വർഷാചരണത്തിന്റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ കുരിശു പ്രയാണം ആരംഭിച്ചു…

യുവജന വർഷാചരണത്തിന്റെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൺ  സീറോ മലബാർ രൂപതയിൽ കുരിശു പ്രയാണം ആരംഭിച്ചു…

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ രണ്ടാം തലമായി ആചരിക്കുന്ന യുവജന വർഷാചരണത്തിന്റെ ഭാഗമായി രൂപതയിലെ സീറോ മലബാർ യൂത്ത് മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ എല്ലാ മിഷനുകളിലൂടെയും  , ഇടവകകളിൽ കൂടിയും ,  വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ  കൂടിയും കടന്നു പോകുന്ന കുരിശു പ്രയാണം ആരംഭിച്ചു , യുവജന വർഷത്തിന്റെ ഉത്‌ഘാടനത്തോടനുബന്ധിച്ചു ബെഥേൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, രൂപതയുടെ സീറോ മലബാർ യൂത്ത് മൂവ് മെന്റ് അഡ്‌ഹോക് കമ്മറ്റിക്ക് പ്രയാണത്തിനായുള്ള കുരിശ് കൈമാറി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , എസ്. എം. വൈ. എം.ഡയറക്ടർ റെവ . ഡോ . ബാബു പുത്തൻപുരക്കൽ, വികാരി ജനറൽ മാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റെവ . ഡോ . മാത്യു ചൂരപൊയ്കയിൽ, രൂപതയിലെ വൈദികർ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള എസ് . എം . വൈ .എം . ഭാരവാഹികൾ  എന്നിവർ പങ്കെടുത്തു.  രൂപത എസ് .എം .വൈ .എം .അഡ്‌ഹോക്ക് കമ്മറ്റി ഭാരാവാഹികളിൽ നിന്നും പോര്ടസ്‌മൗത്ത്‌ യുണിറ്റ് ഭാരവാഹികളായ മെൽവിൻ ജോസ്, ജോസ് തോമസ്, ജെയ്സൺ തോമസ്, ജെറിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രയാണതിനുള്ള  കുരിശ് ആദ്യമായി ഏറ്റുവാങ്ങിയത് .  ഒരു വർഷം നീണ്ടു നിൽക്കുന്ന കുരിശു പ്രയാണത്തിൽ രൂപതയിലെ എല്ലാ ഇടവകകളും, മിഷനുകളും പങ്കുചേരും.  ഒരാഴ്ചയാണ് കുരിശ് ഒരു മിഷൻ കേന്ദ്രത്തിൽ സൂക്ഷിക്കുക. ഈ  ഒരാഴ്ച്ച അതതു മിഷനുകളിലെ യുവജനങ്ങൾ പ്രാർത്ഥനാ വാരമായി ആചരിക്കും. യുവജന ധ്യാനം, ജപമാല, ദിവുകാരുണ്യ ആരാധന, സ്പിരിച്വൽ ഷെയറിങ്ങ്, വി.കുമ്പസാരം, വി.കുർബാന എന്നിവ പ്രാർത്ഥനാ വാരത്തോടനുബന്ധിച്ച് ഓരോ മിഷനുകളിലും ക്രമീകരിക്കും. മിഷനുകളിൽ നിന്ന് മിഷനുകളിലേക്കുള്ള കുരിശു പ്രയാണത്തിന് എസ് എം വൈ എം  എപ്പാർക്കിയൽ അഡ്‌ഹോക്  കമ്മറ്റി നേതൃത്വം നൽകും. എല്ലാ മിഷനുകളിലും എസ് .എം .വൈ .എം . രൂപീകരിക്കുവാൻ കുരിശു പ്രയാണം വഴിതെളിക്കും. എല്ലാ മിഷനുകളിലും എസ് .എം .വൈ .എം  രൂപീകൃതമാകുന്ന മുറയ്ക്ക് റീജണൽ യൂത്ത് അസംബ്ലി, രൂപതാ  സെനറ്റ് എന്നിവയും രൂപപ്പെടും. യുവജന വർഷ സമാപനത്തിൽ എല്ലാമിഷനുകളിലൂടെയും പ്രയാണം നടത്തിയ കുരിശ്, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾ, രൂപതാദ്ധ്യക്ഷനെ തിരികെ ഏൽപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more