1 GBP = 104.06

ദേശീയ ചലച്ചിത്ര അവാർഡ് വിതരണ വിവാദം; സ്മൃതി ഇറാനിയെ വാർത്താ വിതരണ വകുപ്പിൽ നിന്നൊഴിവാക്കി

ദേശീയ ചലച്ചിത്ര അവാർഡ് വിതരണ വിവാദം; സ്മൃതി ഇറാനിയെ വാർത്താ വിതരണ വകുപ്പിൽ നിന്നൊഴിവാക്കി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് വാർത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ മാറ്റി. രാജ്യവർദ്ധൻ സിംഗ് റാത്തോഡ് വകുപ്പിന്റെ അധിക ചുമതല വഹിക്കും. എന്നാൽ ടെക്‌സ്റ്റൈൽ വകുപ്പ് മന്ത്രിയായി സ്‌മൃതി ഇറാനി തുടരുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വൃക്ക മാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന അരുൺ ജയ്‌റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നൽകാനും തീരുമാനമായി. ജയ്‌റ്റ്‌ലി പൂർണ ആരോഗ്യവാനായി തിരികെയെത്തുന്നത് വരെയാണ് ചുമതല. ഇതിന് പുറമെ എസ്.എസ്. അലുവാലിയയ്‌ക്ക് ഇലക്ട്രോണിക്‌‌സ് ആൻഡ് ഐ.ടി വകുപ്പിന്റെ സ്വതന്ത്ര്യ ചുമതല നൽകി. അൽഫോൺസ് കണ്ണന്താനത്തിനെ ഇലക്ട്രോണിക്‌‌സ് ആൻഡ് ഐ.ടി വകുപ്പിന്റെ സഹമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി ടൂറിസം വകുപ്പിന്റെ   സ്വതന്ത്ര ചുമതല നൽകാനും തീരുമാനമായി.

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ എല്ലാവർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നൽകിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് നേരത്തെ തന്നെ അറിയിച്ചിട്ടും അവസാന നിമിഷ തീരുമാനമായി ഇത് അവതരിപ്പിച്ച സ്‌മൃതി ഇറാനിയുടെ നടപടിയിൽ രാഷ്ട്രപതിയുടെ ഓഫീസ് പ്രധാനമന്ത്രിയെ അതൃപ്‌തി അറിയിച്ചിരുന്നു. മന്ത്രി ഇക്കാര്യം കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്ന് പാർട്ടിയിൽ നിന്ന് തന്നെ വിമർശനമുയർന്നതായും വിവരമുണ്ട്. ഇതിനെ തുടർന്നാണ് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more