1 GBP = 103.12

ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലേക്ക് സ്‌മ‌ൃതി ഇറാനിയെന്ന് സൂചന

ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലേക്ക് സ്‌മ‌ൃതി ഇറാനിയെന്ന് സൂചന

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച വിജയം നേടിയതോടെ മുഖ്യമന്ത്രിയായി ആരെത്തുമെന്ന ചർച്ചയും സജീവമായി. വിജയ് രൂപാണിക്ക് ഒരവസരം കൂടി നൽകണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടെങ്കിലും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മുഖ്യമന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബി.ജെ.പിയിൽ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് ജനപ്രീതിയുള്ള വ്യക്തിത്വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
അതേസമയം, ഹിമാചൽ പ്രദേശിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധൂമൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുതിർന്ന എം.എൽ.എ ജയറാം താക്കൂറും സാദ്ധ്യത പട്ടികയിലുണ്ട്.

തുടർച്ചയായി 22 വർഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പിക്ക് ആറാം തവണയും ഭരണം കിട്ടിയെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 115 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 99 സീറ്റ് കൊണ്ട് തൃപ്‌തരാകേണ്ടി വന്നു. ഏതാണ്ട് നഷ്പ്രഭമായിരുന്ന കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുകയും ചെയ്‌തു. ഇതാണ് നേതൃത്വത്തെ മാറ്റി ചിന്തിക്കാൻ ബി.ജെ.പി ആലോചിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more