1 GBP = 103.73
breaking news

ദക്ഷിണേന്ത്യൻ ഗായക രത്നങ്ങളായ എസ് ജാനകി, വാണി ജയറാം, പി സുശീല, പി മാധുരി തുടങ്ങിയവർക്ക് ആദരവ് അപ്പിക്കുന്ന പ്രത്യേക പരിപാടി “സ്‌മൃതി ഗീതാഞ്ജലി” നാളെ വൈകിട്ട് 3 മണിമുതൽ….

ദക്ഷിണേന്ത്യൻ ഗായക രത്നങ്ങളായ എസ് ജാനകി, വാണി ജയറാം, പി സുശീല, പി മാധുരി തുടങ്ങിയവർക്ക് ആദരവ് അപ്പിക്കുന്ന പ്രത്യേക പരിപാടി “സ്‌മൃതി ഗീതാഞ്ജലി” നാളെ വൈകിട്ട് 3 മണിമുതൽ….

സാജു അഗസ്റ്റിൻ

മലയാള ചലച്ചിത്ര സംഗീത പ്രേമികൾക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യൻ  ചലച്ചിത്ര സംഗീത ലോകത്തിന് മുഴുവനും  വിലപ്പെട്ട സംഭാവനകൾ നൽകിയ സംഗീത ഇതിഹാസ രത്നങ്ങളാണ് എസ് ജാനകി, പി സുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗായകർ.

ഈ മഹാ പ്രതിഭകൾ സംഗീത ലോകത്തിനു നൽകിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, ഈ അതുല്യ പ്രതിഭകൾക്ക് ആദരവ് അർപ്പിച്ചുകൊണ്ടും, ഇവർ ആലപിച്ച ശ്രുതി മധുരങ്ങളായ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ്  “സ്‌മൃതി ഗീതാഞ്ജലി” 

ആതുര ശുശ്രുഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്‌ത ഗായകരായ യുകെയിൽ നിന്നുള്ള  ഡോ : സവിത മേനോൻ , ഡോ : വാണി ജയറാം (ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം), ഇന്ത്യയിൽ നിന്നും ഡോ: രശ്മി സുധേഷ്‌, ഡോ: സംഗീത ബാലകൃഷ്‌ണൻ എന്നിവരാണ് ഈ സംഗീതാർച്ചന അവതരിപ്പിക്കുന്നത്. 

ഓർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത് റിഥം-നിഷാന്ത് കോഴിക്കോട് , ഗിറ്റാർ നിതിൻ, തബല – ലാലു, വിനീഷ്- കീബോർഡ് , തബല – സന്ദീപ് പോപ്പാട്കർ യുകെ തുടങ്ങിയവരാണ് 

 കൊച്ചിൻ കലാഭവൻ ലണ്ടനും, പ്രശസ്ത ഗായകനായ ജി വേണുഗോപാൽ കാൻസർ രോഗികളായ  കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി നടത്തുന്ന “സസ്നേഹം G വേണുഗോപാൽ” ഫൗണ്ടേഷനും ചേർന്നാണ് ഈ ഗാനോപഹാരം പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്.ഡിസംബർ 12 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്ന് മണിമുതൽ (ഇന്ത്യൻ സമയം 8:30) കൊച്ചിൻ കലാഭവൻ ലണ്ടൻറെ we shall overcome ഫേസ്ബുക് പേജിൽ ലൈവായി സ്‌മൃതി ഗീതാഞ്ജലി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും.

യുകെയിൽ നിന്നുള്ള അറിയപ്പെടുന്ന നർത്തകിയും സ്‌റ്റേജ് ആങ്കറുമായ ദീപ്‌തി വിജയനാണ് ഈ പരിപാടി പ്രേക്ഷകർക്ക് മുന്പിലെത്തിക്കുന്നത്. പ്രോഗ്രാം കോർഡിനേറ്റർമാർ  റെയ്‌മോൾ നിധിരി, ദീപാ നായർ. 

പ്രോഗ്രാം കാണുന്നതിനായി ഇവിടെ  ക്ലിക്ക് ചെയ്യുക 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more