1 GBP = 103.14

വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് വെയ്ൽസ്; സ്‌കൂൾ ആശുപത്രി പരിസരങ്ങളിൽ പുകവലി നിരോധിക്കും

വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് വെയ്ൽസ്; സ്‌കൂൾ ആശുപത്രി പരിസരങ്ങളിൽ പുകവലി നിരോധിക്കും

വെയ്ൽസ്: സമൂഹത്തിൽ തന്നെ ഏറെ ചലനങ്ങളുളവാക്കുന്ന വിപ്ലവകരമായ മാറ്റത്തിന് വെയ്ൽസ് സർക്കാർ തുടക്കമിട്ടു. സ്‌കൂൾ ആശുപത്രി പരിസരങ്ങളിൽ പുകവലി നിരോധിക്കാനൊരുങ്ങുകയാണ് വെയ്ൽസ് സർക്കാർ. യുകെയിൽ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. 2019 സമ്മറോടെ നിയമം പ്രാബല്യത്തിൽ വരുത്തുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പുകവലി മൂലമുള്ള ദൂഷ്യഫലങ്ങൾ മറ്റുള്ളവർക്കും അനുഭവിക്കേണ്ടി വരുന്നതും കുട്ടികൾക്കും യുവാക്കൾക്കും പ്രചോദനാകാതിരിക്കുവാനുമാണ് പ്രധാനമായും ഇത്തരമൊരു തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്.

2007 ഏപ്രിൽ മുതൽ പബ്ലിക് കെട്ടിടങ്ങൾക്കുള്ളിൽ പുകവലി നിരോധിച്ചത് നിലവിലുണ്ട്. അതിന് പുറമെയാണ് പുതിയ തീരുമാനം. നിരവധി ആശുപത്രികളിൽ ഇതിനകം തന്നെ പരിസരങ്ങളിൽ പുകവലിക്കുന്നതിനെതിരെ പോളിസികൾ നിലവിലുണ്ട്. നിയമലംഘകർക്ക് മതിയായ പിഴ ചുമത്തക്ക വിധത്തിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക.

വെൽഷ് ഹെൽത് സെക്രട്ടറി വാഗൻ ഗേറ്റിങ് തീരുമാനത്തെ സ്വാഗതം ചെയ്തു. യുവജനങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതിൽ വെൽഷ് സർക്കാർ ഇപ്പോഴും മുൻപതിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുകവലിമൂലമുള്ള രോഗങ്ങൾ കാരണം ഒരു വർഷം 5450 പേരാണ് വെയ്ൽസിൽ മരണപ്പെടുന്നത്. ഏകദേശം 320 മില്യൺ പൗണ്ടാണ് എൻ എച്ച് എസിന് പുകവലി മൂലമുള്ള രോഗങ്ങൾക്കുള്ള ചികിത്സക്ക് ചിലവാകുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ നിയമം ഇതിനൊരു പരിഹാരമാകുമെന്ന് അധികൃതർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more