1 GBP = 103.12

“ഒന്ന് പുകവലിക്കാതിരുന്നൂടെ, ഞങ്ങളിലൊരാരാളുടെ മാതാവോ പിതാവോ മുത്തശ്ചനോ മുത്തശ്ചിയോ അർബുദത്തിന് ചികിത്സയിലാണ്” ഒരു കുഞ്ഞിന്റെ രോദനം കേട്ടാൽ ആർക്കാണ് പിന്നെ പുകവലിക്കാൻ തോന്നുക….

“ഒന്ന് പുകവലിക്കാതിരുന്നൂടെ, ഞങ്ങളിലൊരാരാളുടെ മാതാവോ പിതാവോ മുത്തശ്ചനോ മുത്തശ്ചിയോ അർബുദത്തിന് ചികിത്സയിലാണ്” ഒരു കുഞ്ഞിന്റെ രോദനം കേട്ടാൽ ആർക്കാണ് പിന്നെ പുകവലിക്കാൻ തോന്നുക….

യോർക്ഷെയർ: “ഒന്ന് പുകവലിക്കാതിരുന്നൂടെ, ഞങ്ങളിലൊരാരാളുടെ മാതാവോ പിതാവോ മുത്തശ്ചനോ മുത്തശ്ചിയോ അർബുദത്തിന് ചികിത്സയിലാണ്” ഒരു കുഞ്ഞിന്റെ രോദനം കേട്ടാൽ ആർക്കാണ് പിന്നെ പുകവലിക്കാൻ തോന്നുക….പുകവലിക്കാരെ പിന്തിരിപ്പിക്കാൻ പുതിയ പദ്ധതിയുമായി യോർക്ഷെയറിലെ എൻ എച്ച് എസ് ആശുപത്രി. ആശുപത്രി പരിസരങ്ങളിൽ പുകവലി പാടില്ല എന്ന് ഭൂരിപക്ഷം എൻ എച്ച് എസ് ആശുപത്രികളിലും എഴുതി വച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അത് വലിയ കാര്യമല്ലെന്ന മട്ടിലാണ്. ചില ആശുപത്രികളിൽ പുകവലിക്കാർക്ക് പ്രത്യേക ഇടം നൽകിയിട്ടുണ്ടെങ്കിലും സൗകര്യമനുസരിച്ച് ഒരിടം കിട്ടുമ്പോൾ അവിടെ വച്ച് പുകവലിക്കുന്നവരാണ് ഏറിയ പങ്കും. എന്നാൽ യോർക്ഷെയറിലെ വെക്ക്ഫീൽഡിലെ പൈൻഫീൽഡ് ആശുപത്രിയിൽ ഇനി അങ്ങനെ പുകവലിക്കാമെന്നും കരുതണ്ട. പുതിയ പദ്ധതിയുമായി ആശുപത്രിയധികൃതർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ആശുപത്രി കെട്ടിടത്തിന് ചുറ്റുമായി ലൗഡ് സ്പീക്കറുകൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. ചില പോയിന്റുകളിൽ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്ന ബോർഡുകൾ അടക്കം ബട്ടണുകളും സ്ഥാപിച്ചിട്ടുണ്ട്. പരിസരങ്ങളിൽ എവിടെയെങ്കിലും പുകവലിക്കുന്നവരെ കണ്ടാൽ ബട്ടണിൽ അമർത്തുക മാത്രം മതി. ആശുപത്രിക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള ലൗഡ് സ്പീക്കറിൽ നിന്നും കുട്ടിയുടെ സന്ദേശമെത്തും. “ഒന്ന് പുകവലിക്കാതിരുന്നൂടെ, ഞങ്ങളിലൊരാരാളുടെ മാതാവോ പിതാവോ മുത്തശ്ചനോ മുത്തശ്ചിയോ അർബുദത്തിന് ചികിത്സയിലാണ്” എന്നതാണ് സന്ദേശം. ആശുപത്രി ജീവനക്കാർക്കോ, സന്ദർശകർക്കോ, രോഗികൾക്കോ തന്നെയും ഈ ബട്ടണിൽ അമർത്താം എന്നതാണ്. മിഡ് യോർക്ഷെയർ ആശുപത്രി പരിസരങ്ങളിൽ ഈ വർഷം മാർച്ച് മുതൽ പുകവലി നിരോധിച്ചിരുന്നു. എന്നാൽ സന്ദർശകരും രോഗികളും ഇക്കാര്യത്തിൽ കാര്യമായ പിന്തുണ നൽകുന്നില്ല എന്നതാണ് ട്രസ്റ്റ് അധികൃതരെ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗങ്ങളിൽ ആംബുലൻസുകൾ രോഗികളെ ഇറക്കുന്ന സ്ഥലങ്ങളിലും പുകവലിക്കാരുടെ ശല്യം കൂടി വരികയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പുകവലിയുടെ ദൂഷ്യം പരമാവധി കുറയ്ക്കുവാൻ വേണ്ടിയാണ് ഇത്തരമൊരു പുതിയ നടപടിയുമായി ട്രസ്റ്റ് രംഗത്തെത്തിയതെന്ന് അധികൃതർ പറയുന്നു. രോഗികളടക്കം നിരവധിപേർ പുതിയ പദ്ധതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more