1 GBP = 103.12

സീറോ മലബാര്‍ രൂപതാ കലോത്സവം സ്‌പെഷ്യല്‍ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22; സമ്മാനങ്ങള്‍ കാത്തിരിക്കുന്നു…

സീറോ മലബാര്‍ രൂപതാ കലോത്സവം സ്‌പെഷ്യല്‍ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22; സമ്മാനങ്ങള്‍ കാത്തിരിക്കുന്നു…
രണ്ടാമത് സീറോമലബാര്‍ രൂപതാ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കാന്‍ ഇരിക്കവെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ ബൈബിള്‍ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഇമെയില്‍ (info@smegbbiblekalotsavam.com) , അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ഈ പേര് അറിയിക്കണം. 
നിര്‍ദ്ദേശിക്കുന്ന പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് സമ്മാനങ്ങള്‍ നല്‍കുമെന്ന് സുവനീര്‍ കമ്മിറ്റി അറിയിച്ചു. കലോത്സവ സുവനീറില്‍ മുന്‍കാലങ്ങളിലെ ബൈബിള്‍ കലോത്സവത്തെ അവലംബിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം എല്ലാ റീജ്യണുകളിലേയും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തും. സീറോമലബാര്‍ സഭയുടെ യുകെയിലെ എല്ലാ റീജ്യണുകളിലും എത്തിക്കുന്നതിനായി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. വിശ്വാസികള്‍ക്ക് സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്നതാണ് സുവനീര്‍.
സുവനീറില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള പരസ്യങ്ങള്‍, കോംപ്ലിമെന്റുകള്‍, സ്‌പെഷ്യല്‍ ആനിവേഴ്‌സറി അനൗണ്‍സ്‌മെന്റ്, എന്നിവ നല്‍കുവാന്‍ താല്‍പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടണം. സുവനീറിന് പേര് നിര്‍ദ്ദേശിക്കാനും, പരസ്യങ്ങള്‍ നല്‍കാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: info@smegbbiblekalotsavam.com
or Joji mathew: 07588445030,
Philip Kandoth: 07703063836
കൂടുതല്‍ വിവരങ്ങള്‍ക്ക് www.smegbbiblekalotsavam.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more