1 GBP = 103.87

യോര്‍ക്ക്‌ഷെയര്‍ ഡാാാ: ദേശീയ കലാമേളയില്‍? ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം

യോര്‍ക്ക്‌ഷെയര്‍ ഡാാാ: ദേശീയ കലാമേളയില്‍? ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം

( അനീഷ് ജോണ്‍ യുക്മ പി ആര്‍ ഓ )

കവന്‍ട്രി 2016 ദേശീയ കലാമേളയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഏറ്റവും മുന്നില്‍ തന്നെ പറയേണ്ട പേരാണ് യോര്‍ക്ക്‌ഷെയര്‍ റീജിയന്റേത്. മുന്‍നിര റീജിയണുകളയെല്ലാം ഞെട്ടിയ്ക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് യോര്‍ക്ക്‌ഷെയര്‍ ഇത്തവണത്തെ കലാമേളയില്‍ കാഴ്ച്ചവച്ചത്. 89 പോയിന്റ് നേടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന റീജണുകളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം ശ്രദ്ധേയമായ പല മത്സര ഇനങ്ങളിലും വിജയം നേടുന്നതിനും ഈ റീജണില്‍ നിന്നെത്തിയവര്‍ക്ക് സാധിച്ചു. അസോസിയേഷനുകള്‍ കൂട്ടായ ശ്രമം നടത്തിയാല്‍ റീജിയണ്‍ ശക്തിപ്പെടും. ശക്തമായ റീജിയണുകളാണ് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്. ഈ തത്വം ഏറ്റവും വിജയകരമായ രീതില്‍ പ്രവൃത്തിപഥത്തില്‍ എത്തിച്ചവരാണ് യോര്‍ക്ക്‌ഷെയര്‍ എന്നുള്ളത് 2016 ദേശീയ കലാമേള കൊണ്ട് തെളിഞ്ഞിരിക്കുകയാണ് യോര്‍ക്ക്‌ഷെയര്‍ കൈവരിച്ച നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ ഇതുവരെയുള്ള കലാമേള ചരിത്രവും നമ്മള്‍ പരിശോധിക്കേണ്ടതായുണ്ട്.

whatsapp-image-2016-11-09-at-07-17-42

‘നാഷണല്‍ കലാമേളയില്‍ മത്സരാര്‍ത്ഥികളൊന്നും പങ്കെടുക്കാനായെത്തിയില്ലെങ്കിലും റീജണല്‍ കലാമേളയെങ്കിലും നടത്തുവാന്‍ സാധിക്കുമോ’ എന്ന ചോദ്യം യുക്മ ദേശീയ നേതൃത്വം റീജനല്‍ ഭാരവാഹികളോട് അപേക്ഷിച്ചു നടന്നിരുന്ന ഒരു ഭൂതകാലം യോര്‍ക്ക്‌ഷെയര്‍ റീജിയണ് ഉണ്ടായിരുന്നു. ഈ റീജിയണില്‍ നിന്നും ഒരാള്‍ പോലും മത്സരിക്കാനെത്താതിരുന്ന ദേശീയ കലാമേളകളായിരുന്നു ആദ്യവര്‍ഷങ്ങളില്‍ നടന്നിരുന്നത്. എന്നാല്‍ ഈ റീജിയണ് നേതൃത്വം നല്‍കിയിരുന്നവര്‍ യുക്മയ്ക്ക് ബദല്‍ സംഘടന ഉണ്ടാക്കുന്നതിനു വേണ്ടി പുറത്ത് പോയതോട് കൂടി റീജിയണ് നല്ലകാലം കൈവന്നുവെന്നുള്ളതാണ് സത്യം.whatsapp-image-2016-11-09-at-07-17-43

ലിവര്‍പൂളില്‍ നടന്ന നാലാമത് ദേശീയ കലാമേളയിലാണ് യോര്‍ക്ക്‌ഷെയര്‍ ഒരു റീജിയണ്‍ എന്ന നിലയില്‍ ആദ്യമായി പങ്കെടുക്കുന്നത്. ആ വര്‍ഷം തന്നെ ശ്രദ്ധേയമായ നിലയില്‍ സാന്നിധ്യം അറിയിക്കുവാന്‍ സാധിച്ച യോര്‍ക്ക്‌ഷെയര്‍ പിന്നീട് ലെസ്റ്റര്‍, ഹണ്ടിംഗ്ടണ്‍ കലാമേളകളിലും നിറസാന്നിധ്യമായിരുന്നു. എന്നാല്‍ പലപ്പോഴും പോയിന്റ് നിലയില്‍ മുന്‍നിര റീജണുകള്‍ക്ക് ഒപ്പമെത്തുന്ന തരത്തിലുള്ള ശക്തമായ ഒരു പ്രകടനം സാധ്യമായിരുന്നില്ല. എന്നാല്‍ കവ?ന്‍ട്രി 2016 ദേശീയ കലാമേളയില്‍ എല്ലാ മുന്‍നിര റീജണുകളേയും അമ്പരപ്പിച്ച് മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചുയര്‍ന്ന യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണെയാണ് കാണുവാന്‍ കഴിഞ്ഞത്. 2015 ലെ കലാമേളയില്‍ 51 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ യോര്‍ക്ക്‌ഷെയര്‍ ഇത്തവണ വ്യക്തമായ മികവ് പുലര്‍ത്തികൊണ്ടു 89 പോയിന്റ് നേടിയാണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയത്. വെറും നാല് പോയിന്റ് നഷ്ടത്തിലാണ് രണ്ടാം സ്ഥാനം അവര്‍ക്കു നഷ്ട്ടമായതു എന്നകാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഉറപ്പായിട്ടും ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചില മത്സര ഇനങ്ങളില്‍ തിരിച്ചറ്റി നേരിട്ടിരുന്നില്ലെങ്കില്‍ ഈ ദേശീയ കലാമേളയില്‍ റണ്ണേഴ്‌സ് അപ്പ് കിരീടം യോര്‍ക്ക്‌ഷെയര്‍ സ്വന്തമാക്കുമായിരുന്നു.

yorkshire14

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യുക്മ റീജണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിച്ചത് യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്‍ ആയിരുന്നു. ഇത്തവണ റീജണല്‍ കലാമേളയ്ക്ക് വെയ്ക്ക്ഫീല്‍ഡ് ആതിഥേയത്വം വഹിച്ചപ്പോള്‍ മത്സരിക്കുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വന്‍ ജനപങ്കാളിത്തമായിരുന്നു കലാമേളയ്ക്ക് എത്തിയിരുന്നത്. റീജണല്‍ കലാമേളയില്‍ പ്രകടമായ ആവേശം കണ്ടപ്പോള്‍ തന്നെ ഉറച്ച കാല്‍വെപ്പോടുകൂടിയിരിക്കും ഇത്തവണ യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്‍ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാനെത്തുകയുള്ളൂ എന്ന് ഉത്ഘാടകനായിരുന്ന നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒന്‍പത് അംഗ അസോസിയേഷനുകളില്‍ നിന്നായി ഇരുന്നൂറില്പരം എന്‍ട്രികളായിരുന്നു റീജണല്‍ കലാമേളയ്ക്ക് ഉണ്ടായിരുന്നത്. വിശിഷ്ടാതിഥിയായെത്തി റീജണല്‍ കലാമേള നഗരിയില്‍ വിവിധ പരിപാടികള്‍ വീക്ഷിച്ച ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പും നാഷണല്‍ കലാമേളയില്‍ നേട്ടം കൈവരിക്കുന്നതിനു സാധ്യമായ നിലവാരം പുലര്‍ത്തുന്നവരാണ് മത്സരാര്‍ത്ഥികളെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു ദേശീയ കലാമേളയില്‍ യോര്‍ക്ക്‌ഷെയര്‍ നടത്തിയത്.
yorkshire13

2015ല്‍ പുതിയ ഭരണസമിതി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അഞ്ചു അംഗസംഘടനകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്‍പത് അസോസിയേഷനുകളുടെ പിന്‍ബലമാണുള്ളത്. ഈ റീജിയണിലെ മൂന്ന് അസോസിയേഷനുകള്‍ ചേര്‍ന്നാണ് 89 പോയിന്റ് വാരിക്കൂട്ടിയത്. റീജിയണല്‍ ജേതാക്കളായ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (എസ്.കെ.സി.എ) 41 പോയിന്റും, ഈസ്‌റ് യോര്‍ക്ക്‌ഷെയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (ഇ.വൈ.സി.ഒ ഹള്‍) 31 പോയിന്റും കീത്‌ലി മലയാളി അസ്സോസ്സിയേഷന്‍ (കെ.എം.എ) 17 പോയിന്റും നേടി. ദേശീയ തലത്തില്‍ അസ്സോസ്സിയേഷനുകളില്‍ ഷെഫീല്‍ഡ് നാലാം സ്ഥാനവും ഹള്‍ അഞ്ചാം സ്ഥാനവും കീത്?ലി പതിനഞ്ചാം സ്ഥാനവും നേടി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

whatsapp-image-2016-11-09-at-07-19-46

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംഘഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷെഫീല്‍ഡ് നേടിയെടുത്തു. കഴിഞ്ഞ രണ്ടുകലാമേളകളിലും ജൂനിയര്‍ ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഷെഫീല്‍ഡ് ഈ വര്‍ഷം ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അതിശക്തമായ മത്സരം നടക്കുന്ന ജൂനിയര്‍ വിഭാഗത്തില്‍, റീജിയണല്‍ കലാതിലകമായ ഷെഫീല്‍ഡിന്റെ ജിഷ്‌ന വര്‍ഗീസ് ഗ്രുപ്പിനത്തില്‍ ഒന്നാംസ്ഥാനവും സിംഗിള്‍ ഇനങ്ങളില്‍ മൂന്നിനും മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടു പങ്കെടുത്ത നാലിനങ്ങളിലും വിജയിയായി. റീജിയണിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവുമധികം അംഗങ്ങള്‍ ഉള്ള അസോസിയേഷനുമാണ് ഷെഫീല്‍ഡ് എസ്.കെ.സി.എ.

whatsapp-image-2016-11-09-at-07-23-54

ഹള്‍ യുക്മയില്‍ സജീവമാകുന്നത് തന്നെ അടുത്തയിടയ്ക്കാണ്. കൃത്യതയാര്‍ന്ന നീക്കങ്ങളാണ് ഇത്രയും മികച്ച നേട്ടം ഈ കലാമേളയില്‍ സ്വന്തമാക്കുന്നതിന് ഹള്‍ അസോസിയേഷനെ സഹായിച്ചത്. റീജിയണല്‍ കലാമേളയില്‍ നഷ്ട്ടപെട്ട രണ്ടാം സ്ഥാനം നാഷണലില്‍ അവര്‍ പിടിച്ചെടുത്തു. ധീരജ് ജയകുമാറിന്റെ നേതൃത്വത്തില്‍ ആടിത്തിമിര്‍ത്ത സിനിമാറ്റിക് ഡാന്‍സ്, സദസ്സിലുണ്ടാക്കിയ ആരവം എടുത്തുപറയേണ്ടതാണ്. കരിമരുന്നുപുരയുമായി ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വിന്‍ മാണി ജെയിംസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം കാണികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.

കീത്?ലിയില്‍ നിന്നും പുലര്‍ച്ചെതന്നെ മത്സരാര്‍ത്ഥികളും കലാസ്‌നേഹികളുമായി പുറപ്പെട്ട കോച്ച് ബസ് ഉത്ഘാടനത്തിനു മുന്‍പുതന്നെ കലാമേളാനഗരിയില്‍ എത്തി. അസ്സോസ്സിയേഷന്‍ ഭാരവാഹികളുടെ സംഘടനാ പാടവം അവിടെനിന്നു തന്നെ മനസ്സിലാക്കാം. പ്രതീക്ഷിച്ച ചില വിജയങ്ങള്‍ നഷ്ടമായത് നിരാശ നല്‍കിയെങ്കിലും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ച നീതു ഇബിന്റെ മോഹിനിയാട്ടം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.ഈ സംഘടനയില്‍ നിന്നുള്ള ദിവ്യ സെബാസ്റ്റ്യന്‍ കലാതിലകമായ സ്നേഹ സജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും രണ്ടാം സ്ഥാനം നേടി.ഒപ്പം ഗ്രൂപ്പ് ക്ലാസിക്കല്‍ നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു.

yorkshire17

റീജിയണിലെ മറ്റുപല അംഗ അസോസിയേഷനുകളും മത്സരത്തിലുണ്ടായിരുന്നു എങ്കിലും തലനാരിഴ  വ്യത്യാസത്തിലാണ് വിജയപട്ടികയില്‍ ഇടം പിടിക്കാതെ പോയത്. കൂടുതല്‍ കരുത്തോടെ വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട വിജയങ്ങള്‍ സ്വന്തമാക്കുവാന്‍ എത്തുമെന്നുള്ള വാശിയിലാണ് റീജണല്‍ നേതൃത്വം. സ്ഥാനമാനങ്ങളുടെ പുറകെ ഓടി സമയം കളയാതെ ‘സംഘടനയാണ് വലുത് എന്നും അംഗീകരിക്കപ്പെടുന്നവന്റെ പുറകെ സ്ഥാനങ്ങളാണ് ഓടേണ്ടത്’ എന്നും വിശ്വസിക്കുന്ന ഒരുപറ്റം ആളുകളാണ് ഈ റീജിയന്റെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകം. യുക്മയില്‍ മുന്‍നിര സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ചില റീജണുകള്‍, റീജണല്‍ കലാമേള പോലും നടത്തുന്നതില്‍ പരാജപ്പെട്ട് നില്‍ക്കുന്നിടത്താണ് യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്റെ വിജയം നിറപ്പകിട്ടാര്‍ന്നതാവുന്നത്.

yorkshire16

അലക്‌സ് എബ്രഹാം പ്രസിഡണ്ടും വര്‍ഗീസ് ദാനിയേല്‍ സെക്രട്ടറിയും സോജന്‍ ജോസഫ് നാഷണല്‍ കമ്മിറ്റി അംഗവും ജെസ്സി ജോണ്‍ വൈസ് പ്രസിഡണ്ടും സജിന്‍ രവീന്ദ്രന്‍ ആര്‍ട്‌സ് കോ ഓര്‍ഡിനെറ്ററും സാബു മാടശ്ശെരില്‍ ജോയിന്‍റ് സെക്രട്ടറിയുമായ  റീജണല്‍ നേതൃത്വമാണ് അംഗ സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണ സഹകരണത്തോടെ ഈ അഭൂതപൂര്‍വമായ വിജയം റീജിയന് സമ്മാനിച്ചത്.യുക്മ ദേശീയ ജോയിന്റ ട്രഷററും റീജണില്‍ നിന്നുള്ള ആദ്യകാല യുക്മ സ്ഥാപക നേതാവുമായ എബ്രഹാം ജോര്‍ജ് ചേട്ടന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എക്കാലവും പ്രചോദനം നല്‍കിയിരിന്നുവെന്നും റീജണല്‍ നേതൃത്വം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more