1 GBP = 104.08

സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന് നവനേതൃത്വം; ജോബി ജോസ് പ്രസിഡൻറ്, എബിൻ ബേബി സെക്രട്ടറി…

സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന് നവനേതൃത്വം; ജോബി  ജോസ് പ്രസിഡൻറ്, എബിൻ ബേബി സെക്രട്ടറി…
ജിജോമോൻ ജോർജ് (പി.ആർ.ഒ, എസ്.എം.എ)
സ്റ്റോക് ഓൺ ട്രെന്റ്:- സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷന്റെ (SMA) 2018-2019 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞടുത്തു. മെയ് മാസത്തിൽ നടന്ന പൊതുയോഗത്തിൽ 23 അം‌ഗ എക്സിക്യുട്ടീവിനെ പൊതുയോഗം തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം  പ്രസിഡന്റ് ശ്രീ. വിനു ഹോർമീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ശ്രീ. ജോബി ജോസ് പ്രസിഡന്റായും, ശ്രീ. എബിൻ ബേബി സെക്രട്ടറിയായും, ശ്രീ.  റ്റിജു തോമസ് ട്രഷററായും തിരഞ്ഞടുക്കപ്പെട്ടു.  വൈസ് പ്രസിഡന്റുമാരായി ശ്രീ. ജോയി ജോസഫ്,  ശ്രീമതി സിനി ആന്റോ എന്നിവരേയും,  പി.ആർ ഒ ആയി ശ്രീ. ജിജോമോൻ ജോർജ്ജിനേയും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. റെനിൽ ജോസഫ്,  ശ്രീ. റ്റോമി ജോസഫ് എന്നിവരേയും , ജോയിന്റ് ട്രഷറർ ആയി ശ്രീ. ബിജു തോമസിനേയും യോഗം തിരഞ്ഞെടുത്തു.  സ്പോർട്സ് കോഡിനേറ്ററായി ശ്രീ.വിനു ഹോർമിസിനേയും ആർട്സ് കോഡിനേറ്റർമാരായി ശ്രീ. ഷാജിൽ തോമസ്,  ശ്രീമതി. മഞ്ചു ജേക്കബ് എന്നിവരെയും കമ്മറ്റി തിരഞ്ഞെടുത്തു.
വരും വർഷങ്ങളിൽ എല്ലാ സംഘടനാ പ്രവർത്തകരുടേയും അഭ്യുദയകാംഷികളുടേയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന്  എസ്.എം.എ എക്സിക്യൂട്ടിവ് കമ്മിറ്റക്ക് വേണ്ടി പ്രസിഡന്റ് ജോബി ജോസും സെക്രട്ടറി എബിൻ ബേബിയും അഭ്യർത്ഥിച്ചു. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more