1 GBP = 104.17

എസ്.എം.എ ജോയിന്റ് ട്രഷറർ ബിജു തോമസിന്റെ മാതൃസഹോദരി പുത്രൻ ബാബു വർഗീസ് അപകടത്തിൽ മരണമടഞ്ഞു.

എസ്.എം.എ ജോയിന്റ് ട്രഷറർ ബിജു തോമസിന്റെ മാതൃസഹോദരി പുത്രൻ ബാബു വർഗീസ് അപകടത്തിൽ മരണമടഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്:- സ്റ്റാഫോർഡ് ഷെയർ മലയാളി അസോസിയേഷൻ (എസ്.എം.എ) ജോയിന്റ് ട്രഷറർ ബിജു തോമസിന്റെ അമ്മയുടെ അനുജത്തിയുടെ മകൻ പുളിക്കൽ കവല ചെറുകരയിൽ സി.എ.വർഗീസിന്റെ മകൻ ബാബു വർഗ്ഗീസ് (41) കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു.
ദേശീയ പാതയിൽ എട്ടാം മൈൽ അപകട വളവിൽ റാന്നി – കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന പുത്തൻകാലാ ബസ് അമിത വേഗത്തിൽ വളവ് തിരിഞ്ഞെത്തി രണ്ട്  ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രക്കാരൻ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബാബു അവിവാഹിതനാണ്. മാതാവ് ഏലിയാമ്മ. സഹോദരങ്ങൾ – ബെന്നി, ബിനു. മൃതദേഹം നെടുമാവ് സെന്റ്.പോൾ ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കരിച്ചു.
പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more